നാറ്റീവ് അമേരിക്കന്‍ മിഷന്‍ വിബിഎസ് ഒക്ലഹോമയില്‍ ജൂണ്‍ 4 മുതല്‍

ഒക്ലഹോമ: മാര്‍ത്തോമ്മാ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം നാറ്റീവ് അമേരിക്കന്‍ മിഷന്‍ സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ലഹോമ ബ്രോക്കന്‍ ബോയില്‍ ജൂണ്‍ 4 മുതല്‍ 9 വരെ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ സംഘടിപ്പിക്കുന്നു. മാര്‍ത്തോമ്മാ സഭയുടെ കീഴില്‍ തുടര്‍ച്ചയായി പതിനഞ്ചാമത് വര്‍ഷമാണ് ഒക്ലഹോമ വിബിഎസ് നടത്തുന്നത്. ബ്രോക്കന്‍ബൊ ഇസ്രയേല്‍ ഫോള്‍സം ക്യാമ്പിലാണ് വിബിഎസ് ക്രമീകരിച്ചിരിക്കുന്നത്.

ജൂണ്‍ നാലിന് ആരംഭിക്കുന്ന വിബിഎസില്‍ ബൈബിള്‍ പഠനം, ഗാനപരിശീലനം, ധ്യാന പ്രസംഗങ്ങള്‍, ക്രാഫ്റ്റ്, പാചകം, കലാകായിക വിനോദങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 5 മുതല്‍ 20 വയസ് വരെയുള്ളവര്‍ക്ക് വിബിഎസില്‍ പങ്കെടുക്കാം. ജൂണ്‍ 8 ന് വൈകിട്ട് പതിനഞ്ചാമത് വാര്‍ഷികാഘോഷങ്ങള്‍ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വിബിഎസില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ കണ്‍വീനര്‍ റവ. ഡെന്നിസ് ഏബ്രഹാമച്ചനെ 215 698 1023 നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.