എന്താ അല്ലേ ആരാധന..!! ; ബുണ്ടസ് ലീഗയില്‍ ആരാധകര്‍ അടിച്ചിമാറ്റിയ ഫുട്‌ബോള്‍ പോസ്റ്റ് പോലീസ് പിടിച്ചെടുത്തു

ബുണ്ടസ് ലീഗയിലെ പ്രമുഖ ടീമാണ് ഹാംബുര്‍ഗര്‍ ഫുട്‌ബോള്‍ ക്ലബ്. എന്നാല്‍ ഇത്തവണ അവസാന മത്സരം വരെ രണ്ടാം ഡിവിഷനിലേക്കു തരംതാഴ്ത്തപ്പെടുന്ന അവസ്ഥയിലായിരുന്നു. വോള്‍ഫ്‌സ് ബുര്‍ഗുമായുള്ള മത്സരത്തില്‍ അവസാന സെക്കന്‍ഡില്‍ നേടിയ ഒരു ഗോളിന് വിജയം നേടി അവര്‍ നാടകീയ മായി സ്ഥാനം നില നിര്‍ത്തി.

ഇതോടെ ഉന്മാദം പിടിപെട്ടതു പോലെ കാണികള്‍ കളിക്കളത്തിലേക്ക് ഇരച്ചുകയറി. കണ്ണില്‍ കണ്ടതൊക്കെ സ്മാരകമായി കരുതുവാനായി അവര്‍ അടിച്ചുമാറ്റി. പുല്‍ത്തകിടി ഒന്നടങ്കം പിഴുതെടുത്ത് കൂടെ കൊണ്ടു പോയി. ഇത് സാധാരണവും ആണ്. സ്വന്തം ഗാര്‍ഡനില്‍ ഇത് തഴച്ചുവളരുന്നതു കണ്ടവര്‍ സായൂജ്യമടയാറുണ്ട്.

എന്നാല്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചെയ്തത് അസാധാരണമായ ഒരു കാര്യമായിരുന്നു. അവര്‍ ഒരു ഗോള്‍ പോസ്റ്റു ഒന്നായിട്ടു പറിച്ചെടുത്തു. പല ഭാഗമായി വീതം വച്ച് കടത്തി കൊണ്ടു പോയി. ഒടുവില്‍ പോലീസിന് പിടിപ്പതു പണിയുമായി.

ലോക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് അടിച്ചു മാറ്റിയ പോസ്റ്റിന്റെ മുകള്‍ ഭാഗം അവര്‍ പിടിച്ചെടുത്തു. ചിത്രങ്ങള്‍ കാണുക. പോസ്റ്റുമായി സ്റ്റേഷനില്‍ എത്തിയ ആരാധകരും അത് പിടിച്ചെടുത്ത പോലിസുകാരന്‍.
എന്താ അല്ലേ ആരാധന..!!