മദ്യശാലകള്‍ തുറക്കാനുള്ള നീക്കം: കെസിബിസി സുപ്രീം കോടതിയിലേക്ക്
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ തുറക്കാനുള്ള നീക്കത്തിനെതിരെ കെ.സി.ബി.സി. സുപ്രീം കോടതിയിലേക്ക്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാനാണ് കെ.സി.ബി.സി. തയ്യാറെയുക്കുന്നത്. മദ്യമനയത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടിനെതിരെ ഈ മാസം എട്ടിന് നിയമസഭയിലേക്ക് മദ്യവിരുദ്ധ സമിതി മാര്‍ച്ച് നടത്താനും തീരുമാനിച്ചു.
സംസ്ഥാനത്തെ ദേശീയപാതയ്ക്ക് സമീപത്തെ മദ്യശാലകള്‍ തുറക്കാനാണ് ഹൈക്കോടതി കഴിഞ്ഞദിവസം അനുമതി നല്‍കിയത്. ദേശീയപാതയുടെ പദവി എടുത്തകളഞ്ഞ 2014ലെ കേന്ദ്രവിജ്ഞാപനം ഉയര്‍ത്തിക്കാട്ടി ബാറുടമകള്‍ കോടതിയെ സമീപച്ചാണ് അനുകൂല വിധി നേടിയത്. ഇതോടെ തിരുവനന്തപുരം മുതല്‍ അരൂര്‍ വരെയും കുറ്റിപ്പുറം മുതല്‍ കണ്ണൂര്‍ വരെയുളളതുമായ ബാറുകളും, മദ്യവില്‍പ്പന കേന്ദ്രങ്ങളും തുറക്കാനാകും. 2014ലാണ് ദേശീയപാത എന്ന പദവി ഹൈവേ അഥോറിറ്റി എടുത്തുമാറ്റിയത്.