ഉടനെ തുറക്കണ്ട: ദേശീയ പാതയോരത്തെ മദ്യശാലകള്‍ ഉടന്‍ തുറക്കരുതെന്ന് ഹൈക്കോടതി
മദ്യശാലകള്‍ തുറക്കുന്നതിനെതിരായി കൊയിലാണ്ടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഇബ്രാഹിം കുട്ടി നല്‍കിയ ഹര്‍ജിയില്‍ വിധി പറയും വരെ ബാറുകള്‍ തുറക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവ്.
ഹൈക്കോടതിയെ തെറ്റിധരിപ്പിച്ചാണ് ബാറുടമകള്‍ അനുകൂല ഉത്തരവ് നേടിയെടുത്തതെന്ന് കാണിച്ച് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.
നാളെ ഹര്‍ജി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഉത്തരവ് വരുന്നത് വരെ ബാറുകള്‍ തുറക്കരുതെന്ന് ഹൈക്കോടതി പറഞ്ഞത്.ചേര്‍ത്തല- തിരുവനന്തപുരം, കണ്ണൂര്‍- കുറ്റിപ്പുറം ദേശീയപാതകള്‍ക്ക് സമീപമുള്ള മദ്യശാലകളാണ് തുറക്കരുതെന്ന് ഹൈക്കോടതി പറഞ്ഞത്. നേരത്തെ ബാറുടമകളുടെ ഹര്‍ജിയില്‍ മദ്യശാലകള്‍ തുറക്കാന്‍ കോടതി വിധി വന്നിരുന്നു. ദേശീയപാതയുടെ പദവി എടുത്തകളഞ്ഞ 2014ലെ കേന്ദ്രവിജ്ഞാപനം ചൂണ്ടിക്കാട്ടി ബാറുടമകള്‍ കോടതിയെ സമീപിച്ചതോടെയാണ് അനുകൂല വിധി നേടാനായത്.