എല്‍ഡിഎഫ് മദ്യ നയം: ഷിബു ബേബി ജോണിനെ തള്ളി ആര്‍എസ്പി നേതൃത്വം
എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ മദ്യനയത്തിനെ പിന്തുണച്ച ഷിബു ബേബി ജോണിനെ തള്ളി ആര്.എസ്.പി. നേതൃത്വം രംഗത്ത്. ഷിബു ബേബി ജോണിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും യു.ഡി.എഫ്. തീരുമാനിക്കുന്ന സമരപരിപാടികളില്‍ ആര്.എസ്.പി. പങ്കെടുക്കുമെന്നും ആര്.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് വ്യക്തമാക്കി.