കോവിന്ദിന് പിന്തുണയില്ല; ജെഡിയു കേരളഘടകത്തിന്റെ തീരുമാനം വീരേന്ദ്രകുമാര്‍ നിതീഷ്‌കുമാറിനെ അറിയിച്ചു

എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംമാഥ് കോവിന്ദിനെ പിന്തുണക്കില്ലെന്ന് ജെ.ഡി.യു. കേരളാ ഘടകം നേതാവ് എം.പി. വീരേന്ദ്ര കുമാര്‍ എം.പി. ജെ.ഡി.യു. ദേശീയ നേതൃത്വം കോവിന്ദിനെ പിന്തുണയ്ക്കാന്‍ തീരുമാനമെടുത്തതോടെയാണ് കേരളാ ഘടകം എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്. കോവിന്ദിന് വോട്ട് ചെയ്യില്ലെന്ന് ജെ.ഡി.യു. അധ്യക്ഷന്‍ നിതീഷ് കുമാറിനെ അറിയിച്ചതായി വീരേന്ദ്ര കുമാര്‍ പറഞ്ഞു.

പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ആരെന്ന് അറിഞ്ഞ ശേഷം വോട്ട് ചെയ്യുന്ന കാര്യം തീരുമാനിക്കുമെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു. ദേശീയ തലത്തില്‍ നിതീഷ് കുമാര്‍ മാത്രമല്ല ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അടക്കം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു. ശിവസേനയും കോവിന്ദിന് പിന്തുണപ്രഖ്യാപിച്ചതോടെ ഏതാണ് വിജയമുറപ്പിച്ചു കഴിഞ്ഞു എന്‍.ഡി.എ.