ദരിദ്രന് ആണെന്ന് വീടിനുമുന്പില് ബോര്‍ഡ് വെച്ചാല്‍ മാത്രം ഇനി റേഷന്‍ കിട്ടും ; അല്ലേല്‍ പട്ടിണി
ജയ്പൂർ : രാജസ്ഥാന് സര്‍ക്കാരാണ് റേഷന്‍ സമ്പ്രദായം നടപ്പിലാക്കുവാന്‍ രാജ്യത്ത് കേട്ടുകേള്‍വി പോലും ഇല്ലാത്ത നിയമം നടപ്പിലാക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. രാജസ്ഥാനില്‍ ദാരിദ്ര്യ രേഖക്ക് താഴെയുളളവരുടെ വീടുകളില്‍ ‘ഞാന്‍ ദരിദ്രനാണ് എന്ന് സര്‍ക്കാര്‍ തന്നെയാണ് എഴുതി വെക്കുവാന്‍ പോകുന്നത്. ജനങ്ങള്‍ക്ക് സര്‍ക്കാരില്‍നിന്നും റേഷന്‍ ലഭിക്കണം എങ്കില്‍ ഇത്തരത്തില്‍ ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
‘ഞാന്‍ ദരിദ്രനാണ്. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമമനുസരിച്ചുള്ള സര്‍ക്കാര്‍ റേഷന്‍ സ്വീകരിക്കുന്നു’ എന്നാണ് വീടുകളുടെ മുന്‍ ചുമരില്‍ സര്‍ക്കാര്‍ എഴുതുന്നത്. ദരിദ്രരെയും പണക്കാരെയും തരം തിരിക്കുന്ന ഈ നടപടി ഒന്നര ലക്ഷത്തിലേറെ വീടുകളില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ദേശീയ ഭക്ഷ്യ സുരക്ഷ നിയമ പ്രകാരം കിട്ടുന്ന റേഷന്റെ വിഹിതമടക്കമാണ് വീടുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇത് തങ്ങള്‍ക്ക് വലിയ അപമാനമാണെന്ന് ആളുകള്‍ പ്രതികരിച്ചു. വീടിന് മുന്നിലൂടെ കടന്നു പോകുന്നവര്‍ തങ്ങളെ കളിയാക്കുന്നു. ഇതില്‍ ലജ്ജ തോന്നുന്നുവെന്നും അവര്‍ പറഞ്ഞു. മൂന്ന് അംഗങ്ങളുള്ള കുടുംബത്തിന് വെറും 15 കിലോ മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതിനായാണ് ഞങ്ങളുടെ ചുവരുകള്‍ വൃത്തകേടാക്കുന്നത്. സര്‍ക്കാര്‍ പാവപ്പെട്ടവരെ കളിയാക്കുകയാണെന്നും അവര്‍ പറഞ്ഞു.