കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം; വില്ലേജ് അസിസ്റ്റ്ന്റ് പോലീസില്‍ കീഴടങ്ങി

കരം അടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കോഴിക്കോട്  കര്‍ഷകന്‍ ആത്മഹത്യ ചെയ്ത കേസില്‍ ചെമ്പനോട അസിസ്റ്റന്റ് വില്ലേജ് അസിസ്റ്റ്ന്റ്  സിലീഷ് തോമസ് പോലീസില്‍ കീഴടങ്ങി. ഇന്നലെ രാത്രി പേരാമ്പ്ര സി.ഐയ്ക്ക് മുന്‍പാകെയായിരുന്നു സിലീഷിന്റെ കീഴടങ്ങല്‍. നേരത്തെ സിലീഷിന്റെ പേര് പരാമര്‍ശിച്ചു കൊണ്ട് ജോയി ആത്മഹത്യകുറിപ്പ് എഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിലീഷിനെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയിരുന്നു.

ജോയിയുടെ പേരിലുള്ള സ്ഥലത്തിന്റെ നികുതി മറ്റൊരാള്‍ അടയ്ക്കുന്നുണ്ടെന്നും ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പല തവണ വില്ലേജില്‍ ചോദിച്ചിട്ടും മറുപടി ലഭിച്ചില്ലെന്നും ആത്മഹത്യക്കുറിപ്പില്‍ ജോയി പറയുന്നു. സ്ഥലത്തിന്റെ കരം അടക്കാന്‍ അനുവദിക്കാത്ത പക്ഷം ആത്മഹത്യ ചെയ്യുമെന്ന ഭീഷണി കത്ത് വില്ലേജില്‍ കൊടുത്തിരുന്നെങ്കിലും കത്ത് മുഖവിലയ്‌ക്കെടുത്തില്ലെന്നും കുറിപ്പിലുണ്ട്. ജോയ് സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ഹാന്റിലിനു സമീപത്തുനിന്നാണ് കത്ത് കണ്ടെത്തിയത്.