അഞ്ച് വര്‍ഷക്കാലയളവില്‍ രാജ്യത്ത് ആത്മഹത്യ ചെയ്തതത് 58243 കര്‍ഷകര്‍
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തതത് അന്‍പതിയെണ്ണായിരത്തിലേറെ കര്‍ഷകരെന്ന് കേന്ദ സര്‍ക്കാര്‍. 2015 മുതല്‍ 2019 വരെയുള്ള കാലയളവില്‍ രാജ്യത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 58243 ആണെന്ന് കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് അറിയിച്ചത്.
സഭയില്‍ എഎം ആരിഫ് എംപി ഉന്നയിച്ച ചോദ്യത്തിന്റെ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യുറോ യുടെ കണക്കുകള്‍ പ്രകാരമാണ് കണക്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. 2015 ല്‍ 12602 കര്‍ഷകരും 2016യില്‍ 11379, 2017ല്‍ 12602, 2018ല്‍ 11379 , 2019ല്‍ 10281 കര്‍ഷകരുമാണ് ആത്മഹത്യ ചെയ്തത്. ഇതില്‍ ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തത് മഹാരാഷ്ര ,മധ്യ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണെന്നും മന്ത്രി വ്യക്തമാക്കി.