സിപിഎമ്മിനു അതൃപ്തി; മുകേഷ് അമ്മ വാര്‍ത്താസമ്മേളനച്ചില്‍ സ്വീകരിച്ച നിലപാടില്‍ വിശദീകരണം തേടും
ഇന്നലെ നടന്ന അമ്മയുടെ വാര്‍ത്താ സമ്മേളനത്തിലെ മുകേഷിന്റെ പരാമര്‍ശത്തില്‍ അതൃപ്തി രേഖപെടുത്തി സി.പി.എം. കൊല്ലം ജില്ലാ കമ്മിറ്റി. യോഗത്തിലെ പരാമര്‍ശങ്ങള്‍ ഒഴിവാക്കാമായിരുന്നു. മുകേഷിന്റെ പ്രസ്താവന ആക്രമിക്കപ്പെട്ട നടിക്കെതിരെയുളളതാണെന്നാണ് ജില്ലാ കമ്മിറ്റി വിലയിരുത്തല്‍. ഇത് ഒഴിവാക്കാമായിരുന്നു. നാളെ കൊല്ലത്തെത്തുന്ന എം.എല്‍.എ. മുകേഷില്‍ നിന്നും സംഭവത്തില്‍ വിശദീകരണം തേടാനാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം.
അമ്മ വാര്‍ഷിക യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിത്തെറിച്ചാണ് മുകേഷ് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചിരുന്നത്. ദിലീപിനെ വേട്ടയാടാന്‍ ആരെയും അംഗീകരിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും മുകേഷ് പറഞ്ഞിരുന്നു.