ആ മാഡം ആര് ?… നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പരാതിയില്‍ ഫെനി ബാലകൃഷണനെ ചോദ്യം ചെയ്യും
നടന്‍ ദിലീപിന്റെ പരാതിയില്‍ അഡ്വക്കറ്റ് ഫെനി ബാലകൃഷ്ണനെ പോലീസ് ചോദ്യം ചെയ്യും. ഗൂഢാലോചന നടക്കുന്നുവെന്ന് ഫെനി തന്നോട് പറഞ്ഞെന്ന് ദിലീപ് ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫെനിയേയും ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനം.
കോടതിയില്‍ കീഴടങ്ങുന്നതിന് മുന്‍പ് പള്‍സര്‍ സുനി സമീപിച്ചതായി ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. സുനിയുടെ രണ്ട് സുഹൃത്തുക്കളാണ് കീഴടങ്ങുന്നതിനായി സമീപിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. മാവേലിക്കര കോടതില്‍ കീഴടങ്ങാമെന്ന് താന്‍ പറഞ്ഞെന്നും മാഡത്തെ അറിയിച്ച ശേഷം പറയാമെന്ന് പള്‍സറിന്റെ സുഹൃത്തുക്കള്‍ അറിയിച്ചതെന്നും ഫെനി പറഞ്ഞു. ഫെനി ബാലകൃഷ്ണനെ സമീപിച്ച സുഹൃത്തുക്കള്‍ ആരാണെന്നും, ഇവര്‍ പറഞ്ഞ മാഡം ആരാണെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.