ചരിത്രമായി പ്രധാനമന്ത്രി മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം
ജറുസലം: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേല്‍ സന്ദര്‍ശനം തുടങ്ങി. ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ മറികടന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെല്‍അവീവ് വിമാനത്താവളത്തില്‍ നേരിട്ട് എത്തിയിരുന്നു. നെതന്യാഹുവും മുതിര്‍ന്ന മന്ത്രിമാരും ചേര്‍ന്ന് ആവേശകരമായ സ്വീകരണമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നല്‍കിയത്.
മഹാനായ നേതാവാണ് മോദിയെന്ന് നെതന്യാഹു പറഞ്ഞു. ഇന്ത്യക്കും ഇസ്രയേലിനും ഇടയിലുള്ള സൗഹൃത്തിന്റെ അതിര് ആകാശമാണെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി. ഇസ്രയേലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞത് വലിയ പദവിയാണെന്ന് മോദി പറഞ്ഞു. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധത്തിന്റെ ആഘോഷമാണ് തന്റെ സന്ദര്‍ശനം. ഭീകരവാദം ചെറുക്കുന്നതില്‍ ഇന്ത്യക്കും ഇസ്രയേലിനും ഒരേനിലപാടാണുള്ളതെന്നും മോദി പറഞ്ഞു
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മോദി ഇസ്രയേലിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മില്‍ സൈബര്‍ സുരക്ഷ മുഖ്യചര്‍ച്ചാ വിഷയമാകുമെന്നാണ് കരുതുന്നത്.