ദിലീപ് നിരപരാധിയാണ്; ദിലീപിനെതിരെയാണ് ഗൂഢാലോചന നടന്നിരിക്കുന്നതെന്നും സഹോദരന്‍ അനൂപിന്റെ പ്രതികരണം
നടന്‍ ദിലീപ് നിരപരാധിത്വം തെളിയിക്കുമെന്ന് സഹോദരന്‍ അനൂപ്. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു. തങ്ങളെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും സത്യാവസ്ഥ ഉടന്‍ പുറത്തു വരുമെന്നും. വിവാഹ മോചനത്തിന് കാരണം കാവ്യയല്ലെന്നുംഅനൂപ് പറഞ്ഞു.
ദിലീപ് നിരപരാധിയാണ്. സിനിമയെവെല്ലുന്ന തിരക്കഥയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ദിലീപ് അല്ല ഗൂഢാലോചന നടത്തിയത്. ദിലീപിനെതിരെയാണ് ഗൂഢാലോചന നടന്നിരിക്കുന്നതെന്നും സഹോദരന്‍ അനൂപിന്റെ പ്രതികരണം.
ജനങ്ങള്‍ ജിലീപിനെ പ്രതി ആയി കാണരുത് അദ്ദേഹം കുറ്റാരോപിതനല്ല. അദ്ദേഹം തിരിച്ചു വരുമെന്നും തിരക്കഥയൊരുക്കിയതിന് പിന്നില്‍ ആരാണെന്ന് ഉടനെ സത്യാവസ്ഥ പുറത്തേയ്ക്കു വരും. നൂറു ശതമാനം അദ്ദേഹം തിരിച്ചു വരും. എല്ലാ മലയാളികളും കൂടെ നില്‍ക്കണമെന്നും അനൂപ് പ്രതികരിച്ചു.








