നടനുമായി സൗഹൃദമില്ല, ചില പ്രശ്‌നങ്ങള്‍കൊണ്ട് ഒഴിവാക്കിയതാണെന്ന് നടി

നടി അക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടനുമായി തനിക്ക് സൗഹൃദമൊന്നുമില്ലെങ്കിലും, വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ആരേയും പ്രതിയാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും നടി പ്രതികരിച്ചു. കുറച്ച് ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും പിന്നീട് ചില പ്രശ്‌നങ്ങള്‍ മൂലം സൗഹൃദം വെടിയുകയായിരുന്നു.

ആരുടേയും ഒരു പേര് പോലും താന്‍ എവിടെയും സൂചിപ്പിച്ചിട്ടില്ലെന്നും, ദിലീപ് തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ അത് തെളിയട്ടേയെന്നും, തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതും തെളിയട്ടെയെന്നും നടി പ്രസ്താവനയില്‍ വ്യക്തമാക്കി. ഒപ്പം എത്രയും പെട്ടെന്ന് സത്യം തെളിയട്ടെയെന്നും നടി പ്രതികരിച്ചു. തനിക്ക് സാമ്പത്തിക ഇടപാടുകളോ വസ്തു ഇടപാടുകളോ ഇല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.