ആലുവ തേവരുടെ മുന്നില്‍ വെച്ച് ദിലീപ് സത്യം ചെയ്തിട്ടുണ്ട് ; ആരോപണങ്ങള്‍ക്ക് മറുപടിയുമായി അന്‍വര്‍ സാദത്ത് എംഎല്‍എ
ആരോപണങ്ങള്‍ക്ക് മറുപടിയുമായി അന്‍വര്‍ സാദത്ത് എം.എല്‍.എ. ദിലീപുമായി വര്‍ഷങ്ങളുടെ ബന്ധമാണുളളത്. ദിലീപുമായി നിരന്തരം ഫോണില്‍ സംസാരിക്കാറുണ്ട്. കേസുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ശരിയാണോയെന്ന് ദിലീപിനോട് പലതവണ ചോദിച്ചിട്ടുണ്ടെന്നും തെറ്റ് ചെയ്തിട്ടില്ലെന്ന് ആലുവ തേവരുടെ മുന്നില്‍ വെച്ച് ദിലീപ് സത്യം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. പള്‍സര്‍ സുനിയുമായി ബന്ധമില്ല എന്ന് ദിലീപ് ഉറപ്പിച്ച് പറഞ്ഞു. കുറ്റക്കാരനാണെങ്കില്‍ ന്യായീകരിക്കുന്നില്ല, ശിക്ഷിക്കപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിലീപുമായി റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളോ പണമിടപാടുകളോ ഇല്ല. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ദിലീപീനോട് അടുത്ത സൗഹൃദം പുലര്‍ത്തുന്ന എം.എല്‍.എ പറഞ്ഞു. നേരത്തെ അന്‍വര്‍ സാദത്തിനെ പോലീസ് ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.