‘ ആരൊക്കെയോ ചെയ്തത് ഞാന്‍ അനുഭവിക്കുന്നു, ഞാന്‍ തിരിച്ചുവരും ‘ ആത്മവിശ്വാസം വീണ്ടെടുത്ത് ദിലീപ്‌

പഴയതു പോലെ തിരിച്ചുവരുമെന്ന് നടന്‍ ദിലീപ്. ‘ആരൊക്കെയോ ചെയ്തത് ഞാന്‍ അനുഭവിക്കുന്നു, ഞാന്‍ തിരിച്ചുവരും’. ‘ഞാന്‍ അങ്ങനെയൊരാളെ കണ്ടിട്ടില്ല. ജീവിതത്തില്‍ ഇതേവരെ കാണാത്ത ഒരാളെക്കുറിച്ചാണ്…’ പള്‍സര്‍ സുനിയുടെ പേര് പറയാതെ ദിലീപ് സുഹൃത്തും നിര്‍മ്മാതാവുമായ അംജിത്തിനോട് ദിലീപ് ഇക്കാര്യം പറഞ്ഞത്.

തൃശൂരിലെ ടെന്നീസ് അക്കാദമിയില്‍ ഇന്നലെ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ടെന്നീസ് അക്കാദമി ഖജാന്‍ജിയായും ദിലീപിന്റെ വാര്‍ ആന്‍ഡ് ലൗ സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ അംജിത്തിനോട് പറഞ്ഞത്.

ദിലീപിനെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ അംജിത് അവിടെയുണ്ടായിരുന്നു. പോലീസ് വാഹനത്തിലിരുന്ന് ദിലീപ് അംജിത്തിനെ കൈവീശി കാണിക്കുകയും ചെയ്തു. അക്കാദമിയുടെ ഇന്‍ഡോര്‍ ടെന്നീസ് കോര്‍ട്ടില്‍ തെളിവെടുപ്പിനായി ദിലീപിനെ കയറ്റിയപ്പോള്‍ അംജിത്തും അകത്തുണ്ടായിരുന്നു. കൂടുതല്‍ സംസാരിക്കാന്‍ പോലീസ് അനുവദിച്ചില്ല.

ഗരുഡ ഹോട്ടലിലെ 801 നമ്പര്‍ മുറിയില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴും ദിലീപ് ജീവനക്കാരോട് സംസാരിച്ചു. ‘ഈ രണ്ട് ലിഫ്റ്റുകളില്‍ കറക്ടായി വര്‍ക്ക് ചെയ്യുന്നത് ഏതാ, ചാനലുകാരെ വെട്ടിച്ചുകടക്കാനാ..’ജീവനക്കാര്‍ ദിലീപിന്റെ ചോദ്യം കേട്ടുനിന്നതല്ലാതെ പ്രതികരിച്ചതില്ല.