ജാമ്യം നിഷേധിക്കാന്‍ പ്രോസിക്യൂഷന്‍ ; കേസ് ഡയറി കോടതിയില്‍ ഹാജരാക്കി
യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരായ കേസ് ഡയറി അന്വേഷണസംഘം അങ്കമാലി ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. മുദ്രവച്ച കവറിലാണ് കേസ് ഡയറി ഹാജരാക്കിയത്. ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നതിന്റെ ഭാഗമായാണ് അന്വഷണസംഘത്തിന്റെ നടപടി. ദിലീപിനെതിരേ മതിയായ തെളിവുകള്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
അതേ സമയം കേസില്‍ ഇനിയും കുറേപേരുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്ന് ലഭ്യമാകുന്ന സൂചന. ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കുന്ന ദിലീപിനെ വൈകുന്നേരത്തോടു കൂടി പോലീസ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. ജാമ്യ കാര്യത്തില്‍ പ്രോസിക്യൂഷന്‍ വാദം എങ്ങനെയായിരിക്കും എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും കോടതി ഉത്തരവ്.