ഗൂഗിളിന് ദിലീപ് മലയാളം ക്രിമിനല്‍ ; ദിലീപ് ഓണ്‍ലൈനിലാണ് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത്

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെ മലയാളം ക്രിമിനല്‍ എന്നു വിശേഷിപ്പിച്ച് ഗൂഗിള്‍. ദിലീപിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ദിലീപ് ഓണ്‍ലൈനിലാണ് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത്. മലയാളം ക്രിമിനലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നായിരുന്നു വിശേഷണം.

നേരത്തേ, ജനങ്ങള്‍ക്കിടയിലെ ദിലീപിന്റെ പ്രതിഛായ തിരിച്ചു പിടിക്കുന്നതിന് പി.ആര്‍ ഏജന്‍സികള്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ജാമ്യം നവിഷേധിച്ചതിനെ തുടര്‍ന്ന് ആലുവ സബ് ജയിലിലാണ് ദിലീപിപ്പോള്‍. ദിലീപിന്റെ അഭിഭാഷകര്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.