അഡ്മിഷന്‍ കിട്ടിയില്ല: യുവ കര്‍ഷകനു ട്രോള്‍ പൊങ്കാല, പോസ്റ്റില്‍ വിശദീകരണവുമായി ലിജോ

മാര്‍ക്ക് നേടിയിട്ടും അഡ്മിഷന്‍ കിട്ടിയില്ലെന്ന് എഫ്.ബി. പോസ്റ്റിട്ട ലിജോ ജോയിയുടെ പോസ്റ്റ് 12500 നു മുകളില്‍ പേര്‍ ഷെയര്‍ ചെയ്തു. 50000ത്തിനു മുകളില്‍ ലൈക്കുകലളും കിട്ടി. തുര്‍ന്ന് വിടി ബല്‍ റാം എം.എല്‍.എ. അടക്കം നിരവധി പേര്‍ ഈ പോസ്റ്റിനെ വിമര്‍ശിച്ച്  രംഗത്തെത്തി .

ഒടുവില്‍ സംവരണത്തിന്റെ ആവശ്യകത പറഞ്ഞ് ഐ.ഐ.ടി വിദ്യര്‍ഥിയും രംഗത്തെത്തി. ഇങ്ങനെയൊക്കെ സംവരണത്തില്‍ വലിയ ചര്‍ച്ചകളാണ് സൈബര്‍ ലോകത്ത് നടക്കുന്നത്. എന്നാല്‍ ഈ ചര്‍ച്ചകളെ ട്രോളന്‍മാരാണ് അക്ഷരാര്‍ഥത്തില്‍ ആഘോഷിച്ചത്. ലിജോയുടെ പോസ്റ്റിനെ തല്ലിയുടച്ചു ട്രോളന്‍മാര്‍. മിക്ക ട്രോള്‍ പേജുകളിലും സംവരണവും മാര്‍ക്കും ഒക്കെ തന്നെയാണ് പ്രധാന വിഷയം.

ട്രോളുകള്‍ കാണാം..

 

 

Read Also: നിങ്ങളെന്നെ കര്‍ഷകനാക്കി; വിദ്യാഥിയുടെ എഫ്ബി പോസ്റ്റ് വൈറലാകുന്നു, ഇനിയുള്ള തലമുറയ്ക്ക് റിസര്‍വേഷന്‍ ആവശ്യമുണ്ടോയെന്ന് ലിജോ

 

 

 

Read also: മെറിറ്റ് ഇല്ലാത്തതുകൊണ്ടാണ് അഡ്മിഷന്‍ കിട്ടാത്തത് ; വിദ്യാഥിയുടെ പോസ്റ്റിനെ തള്ളി വിടി ബല്‍റാം, നല്ല കര്‍ഷകനെ നാടിന് കിട്ടട്ടേയെന്നും

 

 

 

 

 

Read Also: നിങ്ങളെന്നെ കര്‍ഷകനാക്കി; ലിജോയ്ക്ക് രഞ്ജിത്ത് നല്‍കിയ മറുപടിയും വൈറല്‍: സംവരണം കൊണ്ട് രക്ഷപെടേണ്ട ഒരു സമൂഹമിവിടെയുണ്ടെന്ന് വിചാരിക്കുന്ന ഒരു ഏട്ടന്റെ കുറിപ്പ്

 

 

 

ലിജോയുടെ വിശദീകരണം..

 

ബഹുമാനപ്പെട്ട V.T Balram സാറേ,
താങ്കളുടെ fb പോസ്റ്റും ചാനലിലെ ചർച്ചയും ശ്രെദ്ധിച്ചിരുന്നു.കുറച്ചു കാര്യങ്ങൾ വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു…..ഞാനിട്ട പോസ്റ്റ് തികച്ചും എന്റെ വിഷമത്തിൽ നിന്നും ഉത്ഭവിച്ചതാണ്.അതിൽ ഞാൻ ഒരു ജാതിയെയും താഴ്ത്തി കാട്ടാൻ ഉദ്ദേശിച്ചിട്ടില്ല..പക്ഷെ ചിലരൊക്കെ അതിനെ ദുർവ്യാഖ്യാനം ചെയ്യുന്നതിൽ വിഷമമുണ്ട്. Publicity പ്രതീക്ഷിച്ചുകൊണ്ടു ഇട്ടതല്ല ഇത്.
താങ്കളുടെ fb പോസ്റ്റിനോട് ഞാനും ഒരു പരിധിവരെ യോജിക്കുന്നുണ്ട്.
പിന്നെ ഞാൻ ഒരിടത്തും എന്റെ സ്വന്തം സ്ഥലമാണെന്ന് പറഞ്ഞിട്ടില്ല.ഞങ്ങളെ നോക്കാൻ ഏല്പിച്ചിരിക്കുന്ന സ്ഥലമാണ്. അതിന്റെ ഉടമസ്ഥൻ ഞാനല്ല..
സംവരണത്തെ പറ്റി ഞാൻ ചിന്തിക്കാത്ത പല കാര്യങ്ങളുമാണ് ഓരോരുത്തരും പറയുന്നത്.
ഈ പോസ്റ്റ് എന്റെ മനോവിഷമം കൊണ്ടുമാത്രം ഉടലെടുത്തതാണ്.അതിനാൽ ഇതിനോട് ഇനി അധികം പ്രതികരിക്കാൻ ഞാൻ തയാറല്ല..യോഗ്യനുമല്ല.ആരെയെങ്കിലും എന്റെ post വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ അത് അവർ മനസിലാക്കിയത്തിലെ തെറ്റാണ്. Admission കിട്ടാത്തതിന്റെ സങ്കടംകൊണ്ട് എഴുതി പോയതാണ്..ഞാൻ പഠിത്തം നിർത്തിയെന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല.
മറ്റൊരു ദുരുദ്ദേശത്തോടെയും ഇട്ടതല്ല. എന്റെ നിസ്സഹായ അവസ്‌ഥ പങ്കുവെച്ചെന്നെയുള്ളൂ.സാറിനതു മനസിലാകുമെന്നു പ്രതീക്ഷിക്കുന്നു.

എഫ്.ബി. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക