നിങ്ങളെന്നെ കര്‍ഷകനാക്കി; വിദ്യാഥിയുടെ എഫ്ബി പോസ്റ്റ് വൈറലാകുന്നു, ഇനിയുള്ള തലമുറയ്ക്ക് റിസര്‍വേഷന്‍ ആവശ്യമുണ്ടോയെന്ന് ലിജോ

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഒട്ടും ശരിയല്ല. അല്ലെങ്കി പിന്നെ കൂടെ പഠിച്ചവരൊക്കെ കോളജില്‍ പോകുമ്പോ ഞാന്‍ ഈ കാട് കിളക്കേണ്ട അവസ്ഥ വരുമായിരുന്നോ.. ഇത് ഒരു വിദ്യാര്‍ഥിയുടെ എഫ്.ബി പോസ്റ്റാണ്. പ്ലസ്ടുവിന് 79.7% മാര്‍ക്ക് വാങ്ങിയിട്ടും എവിടേയും അഡ്മിഷന്‍ കിട്ടിയില്ലെന്ന് ലിജോ ജോയ് തന്റെ പോസ്റ്റിലുടെ പറയുന്നു.

അഡ്മിഷനായുള്ള നെട്ടോട്ടത്തില്‍ താന്‍ ഒരു സത്യം മനസിലാക്കി എന്നും ഇവിടെ 50% മാര്‍ക്ക് മാത്രമുള്ള താഴ്ന്ന ജാതിയിലെ കൂട്ടുകാര്‍ക്ക് എവിടെ വേണമെങ്കിലും അഡ്മിഷന്‍ കിട്ടുമെന്നും ലിജോ പറയുന്നു. ആരോടും ദേഷ്യമില്ല മണ്ണിന്റെ മണം താന്‍ ആസ്വദിച്ചു തുടങ്ങുന്നതായും ലിജോ കുറിക്കുന്നു. നിങ്ങളെന്നെ കര്‍ഷകനാക്കി ഇനിയുള്ള തലമുറയ്ക്ക് റിസര്‍വേഷന്‍ ആവശ്യമുണ്ടോയെന്നും എഫ്.ബി. പോസ്റ്റിലുണ്ട്.

ലിജോയുടെ എഫ്ബി പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

5 allotment വന്നിട്ടും അഡ്മിഷന്‍ കിട്ടിയില്ല….. എന്നുകരുതി ജീവികണ്ടേ… ഞാന്‍ ഈ സ്ഥലം വൃത്തിയാക്കി വല്ല കൃഷിയും ചെയ്യാന്‍ പോകുവാണ്
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഒട്ടും ശെരിയല്ല.. അല്ലെങ്കിപിന്നെ കൂടെ പഠിച്ചവരൊക്കെ college ല്‍ പോകുമ്പോ ഞാന്‍ ഈ കാട് കിളക്കേണ്ട അവസ്ഥ വരുമായിരുന്നോ??
79.7 % മാര്‍ക് +2നു മേടിച്ചിട്ടും admission കിട്ടാത്ത അവസ്ഥ…….????
Admission നു വേണ്ടിയുള്ള നെട്ടോട്ടത്തിനിടയില്‍ ഞാന്‍ ആ സത്യം മനസിലാക്കി…..ഇവിടെ admission ഉള്ള മാനദണ്ഡം മാര്‍ക് മാത്രമല്ല.
50% മാര്‍ക് ഉള്ള താഴ്ന്ന ജാതിയില്‍പെട്ട കൂട്ടുകാര്‍ക് എവിടെ വേണമെങ്കിലും admission കിട്ടും…
admission നുള്ള മറ്റൊരു മാനദണ്ഡം പൈസയാണ്…
ഇത് രണ്ടും ഇല്ലാത്തതുകൊണ്ടാവാം എനിക് ഈ അവസ്ഥ വന്നത്
സാരമില്ല… ആരോടും ദേശ്യമില്ല മണ്ണിന്റെ മണം ഞാന്‍ ആസ്വദിച്ച് തുടങ്ങുന്നു… പക്ഷെ ഒന്നോര്‍ക്കുക #നിങ്ങളെന്നെ_കര്‍ഷകനാകി ഇനിയുള്ള തലമുറക്ക് reservation ന്റെ ആവശ്യം ഉണ്ടോയെന്ന് ചിന്തിക്കുക