ഡി സിനിമാസ് ഭൂമി അളന്നു തിട്ടപ്പെടുത്തും ; ദിലീപിനടക്കം നോട്ടീസ്, രേഖകള്‍ ഹാജരാക്കണം
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിലെ കയ്യേറ്റ ഭൂമി സര്‍ക്കാര്‍ അളന്ന് തിട്ടപ്പെടുത്തും. ഈ മാസം 27നായിരിക്കും റവന്യുവകുപ്പ് ഉദ്യോഗസ്ഥര്‍ ഭൂമി അളന്ന ് തിട്ടപ്പെടുത്തുക. ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് അടക്കം ഏഴുപേര്‍ക്ക് തൃശൂര്‍ ജില്ലാ സര്‍വെ സൂപ്രണ്ട് ഇക്കാര്യം വ്യക്തമാക്കി നോട്ടീസ് അയച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും ദിലീപിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
ദിലീപിന്റെ ഉടമസ്ഥതയിലുളള ചാലക്കുടിയിലെ മള്‍ട്ടിപ്ലക്‌സ് തിയ്യേറ്റര്‍ ഡി സിനിമാസ് പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന് ജില്ലാ കളക്ടര്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ കളക്ടര്‍ റവന്യൂമന്ത്രിക്ക പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രിയും വ്യക്തമാക്കിയിരുന്നു.








