സുനന്ദാ പുഷ്‌കര്‍ മരിച്ചുകിടന്ന മുറി തുറക്കുന്നു
ന്യൂഡല്‍ഹി: സുനന്ദാ പുഷ്‌കറിന്റെ ദുരൂഹമരണത്തെത്തുടര്‍ന്ന് മൂന്നു വര്‍ഷമായി അടച്ചിട്ടിരുന്ന ലീലാ ഹോട്ടലിലെ 345-ാം നമ്പര്‍ മുറി വീണ്ടും തുറക്കണമെന്നു ഡല്‍ഹി മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി.
സുനന്ദയുടെ മരണത്തെത്തുടര്‍ന്ന് ഈ മുറി അന്വേഷണ ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്ത് പൂട്ടിയിടുകയായിരുന്നു. പാറ്റയും എലിയും കയറിയ മുറി ഇപ്പോള്‍ സമീപത്തെ മറ്റു റൂമുകളില്‍ കഴിയുന്നവര്‍ക്കുപോലും ഭീഷണിയായി തീര്‍ന്ന സാഹചര്യത്തിലാണ് ഹോട്ടല്‍ മാനേജ്മെന്റ് മുറി തുറന്നുകിട്ടാന്‍ കോടതിയെ സമീപിച്ചത്. നാലാഴ്ചക്കകം റൂം തുറക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. നാലാഴ്ചക്കകം റൂം തുറക്കണമെന്നാണ് കോടതി ഉത്തരവ്.
അന്വേഷണത്തോടനുബന്ധിച്ച് റൂം പൂട്ടിയിട്ടതോടെ 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. 30000 രൂപ മുതല്‍ 60000 രൂപ വരെ പ്രതിദിന വാടകയുള്ള റൂമുകളാണ് ഈ ഹോട്ടലിലുള്ളത്. നഷ്ടം ചൂണ്ടിക്കാട്ടി ഹോട്ടലുടമകള്‍ കോടതിയെ സമീപിക്കുകയായിരുന്നു.