1971ലെ യുദ്ധത്തില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കുമറിയാമല്ലോ ?.. ഇടയ്ക്ക് ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്ന് വെങ്കയ്യ നായിഡു
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി മുതിര്‍ന്ന ബി.ജെ.പി. നേതാവും എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയുമായ വെങ്കയ്യ നായിഡു രംഗത്ത്. ബംഗ്ലദേശിന് സ്വതന്ത്ര രാഷ്ട്ര പദവി സമ്മാനിച്ച 1971ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തെക്കുറിച്ച് പാക്കിസ്ഥാന്‍ ഇടയ്ക്ക് ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്ന് വെങ്കയ്യ നായിഡു മുന്നറിയിപ്പു നല്‍കി. ഡല്‍ഹിയില്‍ ‘കാര്‍ഗില്‍ പരാക്രം പരേഡി’ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1971ലെ യുദ്ധത്തില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കുമറിയാമല്ലോ. മനുഷ്യകുലത്തിന്റെ ശത്രുവാണ് ഭീകരവാദം. ഇതിന് പ്രത്യേകിച്ചു മതമില്ല. എന്നാല്‍, ഭീകരവാദത്തെ മതവുമായി കൂട്ടിക്കലര്‍ത്താനാണ് പാക്കിസ്ഥാന്റെ ശ്രമം.
ഭീകരവാദികളെ സഹായിക്കുന്നവരേയും പിന്തുണയ്ക്കുന്നവരേയും ഒരുതരത്തിലും സഹായിക്കില്ലെന്ന് നമ്മുടെ അയല്‍ക്കാര്‍ ഓര്‍മിച്ചാല്‍ നന്ന്. നിര്‍ഭാഗ്യവശാല്‍ ഭീകരവാദത്തിനു പിന്തുണ നല്‍കുന്നത് അവരുടെ ദേശീയ നയമായി മാറിയിരിക്കുന്നു വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി.