കപ്പിന് തൊട്ടടുത്ത് ഇന്ത്യ വീണു: വനിതാ ക്രിക്കറ്റ് ലോകകപ്പ് ഇംഗ്ലണ്ടിന്

ലണ്ടന്‍: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വനിതാ ക്രിക്കറ്റ് ലോകകപ്പിന് നൊമ്പരം ഉണര്‍ത്തുന്ന പരിസപാംത്തി. ഇന്ത്യയെ ഒമ്പതു റണ്‍സിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ മുത്തമിട്ടു.

വനിത ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 229 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഏഴു വിക്കറ്റുകള്‍ നഷ്ടമായി.തുടക്കത്തിലേ രണ്ട് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ പൂനം റാവത്തും (86) ഹര്‍മന്‍ പ്രീത് കൗറും(51) ചേര്‍ന്ന് കര കയറ്റുകയായിരുന്നു. അര്‍ധ സെഞ്ച്വറിക്ക് തൊട്ടുപിറകേ കൗറിനെ നഷ്ടമായത് ഇന്ത്യക്ക് വന്‍തിരിച്ചടിയായി. പിന്നീട് പൂനം റാവത്ത് വേദ കൃഷ്ണമൂര്‍ത്തിയെ കൂട്ടുപിടിച്ച് സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു. പിന്നീട് വേദ കൃഷ്ണമൂര്‍ത്തി അനാവശ്യ ഷോട്ടിന് ശ്രമിച്ച് (35) പുറത്താവുകയായിരുന്നു.