ഓസീസ് കീഴടങ്ങി; ഇന്ത്യ ലോകകപ്പ് ഫൈനലില്‍
ഡെര്‍ബി: ഓസ്‌ട്രേലിയെ അടിയറവ് പറയിപ്പിച്ചു ഇന്ത്യ വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍. ഹര്‍മന്‍ പ്രീത് കൗറിന്റെ ഉജ്ജ്വല സെഞ്ചുറി മികവിലാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്.
ഇന്ത്യകുറിച്ച 282 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 40.1 ഓവറില്‍ 245 റണ്‍സിന് പുറത്തായി. ഇന്ത്യക്ക് 36 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം. സ്‌കോര്‍: ഇന്ത്യ- 281/4 (42 ov), ഓസ്‌ട്രേലിയ- 245 (40.1 ov). 2005ല്‍ ഫൈനലിലെ ഓസീസിനോടേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ഇന്ത്യക്ക് ഇത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി.
രണ്ടാം തവണയാണ് ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ഫൈനലിലെത്തുന്നത്. 2005ലാണ് ഇതിന് മുമ്പ് ഇന്ത്യ ഫൈനലിലെത്തിയത്. മഴമൂലം 42 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 282 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 40.1 ഓവറില്‍ 245 റണ്‍സിന് പുറത്തായി. എലീസ് വില്ലാനി (75), അലക്‌സ് ബ്ലാക്‌വെല്‍ (90) എന്നിവര്‍ക്ക് മാത്രമെ ഓസീസ് നിരയില്‍ തിളങ്ങാനായുള്ളു.