ടയറിന്റെ ബോള്‍ട്ടുകള്‍ ഇളക്കി പിടി തോമസ് എംഎല്‍എയെ അപകടത്തില്‍ പെടുത്താന്‍ ശ്രമം; സംഭവത്തിനു പിന്നില്‍ ദിലീപ് ഫാന്‍സെന്ന് സംശയം

പി.ടി. തോമസ് എം.എല്‍.എയെ അപായപ്പെടുത്താന്‍ ശ്രമമെന്ന് പരാതി. കാറിന്റെ ബോള്‍ട്ടുകള്‍ ഇളക്കിമാറ്റി അപകടത്തില്‍പ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി. പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പി.ടി.

തോമസ് ഇക്കാര്യം കാണിച്ച് പരാതിയും നല്‍കി. വൈറ്റിലയില്‍ വെച്ച് നാട്ടുകാരാണ് ബോള്‍ട്ട് ഇളക്കി വെച്ചത് എം.എല്‍.എയുടെ ശ്രദ്ദയില്‍പെടുത്തിയത്. ഇന്നലെ വൈകീട്ടാണ് സംഭവം. വഴിയാത്രക്കാരായനാട്ടുകാരാണ് വാഹനത്തിന്റെ ടയര്‍ ഇളകിയായി കണ്ടെത്തിയത്.

ഉടന്‍ വാഹനം നിര്‍ത്തി പരിശോധിച്ചപ്പോള്‍ നാല് ടയറിന്റയും നട്ടുകള്‍ ഇളകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന ഇന്ന് ഉച്ചയോടെ അദ്ദേഹം പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ടൊയോട്ടയില്‍ സര്‍വ്വീസ് നടത്തിയ കാറാണിത്. സര്‍വ്വീസ് സെന്ററില്‍ നിന്നും ആളുകള്‍ എത്തി പരിശോധിച്ചപ്പോള്‍ നട്ടുകള്‍ ഇളക്കിയതാണെന്ന് വ്യക്തമായിട്ടുണ്ടെന്ന് അദ്ദേഹം പരാതിയില്‍ പറയുന്നു.

അതേ സമയം സംഭവത്തിവത്തിനു പിന്നില്‍ ദിലീപ് അനുകൂലികള്‍ ആണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ അറസ്റ്റിലേയ്ക്കു വരെ കാര്യങ്ങള്‍ എത്തിച്ചതില്‍ പിടി തോമസ് എംഎല്‍എയുടെ ശക്തമായ ഇടപെടല്‍ ഉണ്ടായിരുന്നു. ഇതില്‍ നില നില്‍ക്കുന്ന വൈരാഗ്യമാകാം സംഭവത്തിനു പിന്നിലെന്നാണ് കരുതപ്പെടുന്നത്.