ഹര്‍മന്‍പ്രീതിന് സ്‌നേഹ സമ്മാനവുമായി റെയില്‍വേ
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീത് കൗറിനു ഇന്ത്യന്‍ റെയില്‍വേയുടെ സ്‌നേഹ സമ്മാനം. റെയില്‍വേ ഉദ്യോഗസ്ഥയായ കൗറിനു സ്ഥാനക്കയറ്റം നല്‍കാനു റെയില്‍വേയുടെ തീരുമാനം.
ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ പുറത്താകാതെ നേടിയ 171 റണ്‍സിന്റെ പ്രകടനമാണ് കൗറിനു സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനിച്ചത് പിന്നില്‍. ഇതു സംബന്ധിച്ചു വെസ്റ്റേണ്‍ റെയില്‍വേ അധികൃതര്‍ റെയില്‍വേ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തു. വെസ്റ്റേണ്‍ റെയില്‍വേയുടെ മുംബൈ ഡിവിഷനിലെ ചീഫ് ഓഫീസ് സുപ്രണ്ടാണ് കൗര്‍.