ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടില്ലെന്ന് ജയില്‍ ഡിജിപി
ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടില്ലെന്ന് ജയില്‍ ഡി.ജി.പി. ആര്‍ ശ്രീലേഖ. ജയിലില്‍ ദിലീപിന് പ്രത്യേക പരിഗണന എന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ജയില്‍ സുപ്രണ്ടിനോടും മറ്റും ഇക്കാര്യം അന്വേഷിച്ചതിന് ശേഷമാണ് പ്രത്യേക പരിഗണന നല്‍കിയിട്ടില്ലെന്ന് ജയില്‍ ഡി.ജി.പി.ല്യക്തമാക്കിയത്.
ഇത്തരം ആരോപണങ്ങള്‍ എവിടെ നിന്നും വരുന്നുവെന്നും അതെങ്ങനെയാണ് വാര്‍ത്തയായി വരുന്നതെന്നും അന്വേഷിക്കണമെന്നും അവര്‍ പറഞ്ഞു.
ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ജയിലില്‍ വി.ഐ.പി. പരിഗണനയെന്നും ദിലീപിനായി പ്രത്യേക സഹായിയെ അനുവദിച്ചിട്ടുണ്ടെന്നുമാണ് ആക്ഷേപമുയര്‍ന്നത്.
ദിലീപ് ഉള്‍പ്പെടെ നാലു പേരുള്ള സെല്ലില്‍ തമിഴ്‌നാട് സ്വദേശിയായ മോഷണക്കേസ് പ്രതിയെയാണു ദിലീപിന്റെ സഹായത്തിനായി ജയില്‍ അധികൃതര്‍ വിട്ടുകൊടുത്തതെന്നുമുള്‍പ്പെടെ വാര്‍ത്തകള്‍ പറത്തു വന്നിരുന്നു.