പാഠമാകണം ഈ ദൃശ്യങ്ങള്‍; ഭക്ഷണം കാണിച്ച് പ്രകോപിപ്പിച്ച യുവാവിനെ കടിച്ചെടുത്ത് കരടി, വീഡിയോ
ആസ്വാദനമാണ് മനുഷ്യന് എല്ലായിപ്പോഴും വേണ്ടത് അത് ഇനി മറ്റെന്തിനെ വേദനിപ്പിച്ചിട്ടായാലും അവന് തരപ്പെടുത്തും. മൃഗശാല കാണാന്‍ വരുന്നവര്‍ക്ക് അവിടുത്തെ മൃഗങ്ങളെ പ്രകോപിപ്പിക്കുന്നതും കളിപ്പിക്കുന്നതും ഒക്കെ എല്ലായിപ്പോഴും ഇതു പോലെ ഹരം പിടിപ്പിക്കുന്നതാണ്.
എന്നാല്‍ ഉണ്ടായേക്കാവുന്ന അനന്തരഫലത്തെ പറ്റി നമ്മള് ഒരിക്കലും ബോധവാന്മാരായിരിക്കാറില്ല. ഇത്തരത്തില്‍ കരടിയെ പ്രകോപിപ്പിച്ച് അപകടം ക്ഷണിച്ചു വരുത്തിയിരിക്കുകയാണ് തായ്ലന്റിലെ 36കാരനായ നൈഫും പ്രോമ്രാട്ടീ. കരടിക്കടുത്ത് നിന്ന് ഒരു ബൗളില്‍ ഭക്ഷണം കാണിച്ച് കൊതിപ്പിച്ച് ആനന്ദം കണ്ടെത്തിയതാണ് പ്രോമാട്ടീക്ക് വിനയായി തീര്‍ന്നത്.
ദേഷ്യം സഹിക്ക വയ്യാതെ കരടി ഇയാളെ ചാടിക്കടിച്ചെടുത്ത് കൂട്ടിലേക്ക് വലിച്ച് കൊണ്ട് പോയി കടിച്ചുകീറുകയായിരുന്നു. എന്നാല്‍ തലനാരിഴയ്ക്ക് ഇയാളുടെ ജീവന് തിരിച്ച് കിട്ടിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
ഈ സംഭവത്തിന്റെ ഹൃദയം ഭേദിക്കുന്ന വീഡിയോ പുറത്തുവന്നു. തായ്ലന്റിലെ ഫെട്ചാബുന് പ്രവിശ്യയിലെ വാറ്റ് ലുവാന്ഗ് ഫോര്‍ ലാമൈ ടെമ്പിളിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയിരിക്കുന്നത്. ഇവിടുത്തെ സന്യാസിമാര്‍ വളര്‍ത്തുന്ന മൃഗങ്ങളിലൊന്നായ കരടിയാണ് ആക്രമണം നടത്തിയിരിക്കുന്നത്.
അബോധാവസ്ഥയിലായ ഇയാളുടെ ശരീരത്തില്‍ നിന്നും കരടി മാംസം കടിച്ചെടുക്കുകയും ചെയ്തിരുന്നു. കാലുകളില്‍ ഏന്തി വലിഞ്ഞ് ഇയാള്‍ ഭക്ഷണം കാണിച്ച് കരടിയെ പ്രകോപിപ്പിച്ചതിനെ തുടര്‍ന്നാണ് കരടി ഇയാളെ കൂട്ടിലേക്ക് വലിച്ചെടുത്തത്. ഇയാളെ മൃഗം ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ മറ്റ് കാഴ്ചക്കാര്‍ പരിഭ്രമത്തോടെ ബഹളം വെയ്ക്കുകയായിരുന്നു.
തുടര്‍ന്ന് ദണ്ഡുകള് ഉപയോഗിച്ച് ഇയാളുടെ സുഹൃത്തുക്കള്‍ കരടിയെ ഇടിക്കുകയും തണുത്ത ജലം ഒഴിക്കുകയും ചെയ്തു. ഒരു മിനുറ്റോളം നേരെ കരടി പ്രോമാട്ടീയെ കടിക്കുന്നുണ്ട്. തുടര്‍ന്ന് കരടി ഇയാളെ കൂട്ടിലേക്ക് പിടിച്ച് വലിച്ച് കൊണ്ട് പോവുകയായിരുന്നു. എന്നാല്‍ ഒരു കൂട്ടം ആളുകള്‍ ഓടിയെത്തി ദണ്ഡുകള് കൊണ്ട് കരടിയെ നേരിടുകയും യുവാവിനെ രക്ഷിക്കുകയുമായിരുന്നു. ഇവിടെയുള്ള ചില മൃഗങ്ങള്‍ക്ക് വേണ്ടത്ര ഭക്ഷണം ലഭിക്കാത്തതിനാല്‍ ഇവ ആക്രമണകാരികളായി മാറാറുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് പരുക്കേറ്റ പ്രോമാട്ടീയെ ആശുപത്രിയിലെത്തിച്ചു. ഇപ്പോള്‍ ഇദ്ദേഹം സുഖം പ്രാപിച്ച് വരുന്നുണ്ട്. തന്റെ അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു പ്രോമാട്ടീ ടെമ്പിളിലെത്തിലെത്തിയിരുന്നത്. ഇവിടുത്തെ സന്യാസിമാര്‍ കരടിക്ക് പുറമെ രണ്ട് ഡസനോളം കാട്ടു പന്നികളെയും ഇവിടെ വളര്‍ത്തുന്നുണ്ട്. മൃഗങ്ങള്‍ക്ക് തീറ്റ കൊടുക്കാന്‍ വേണ്ടി ടെമ്പിള്‍ പൊതുജനങ്ങളില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കാറുമുണ്ട്.