പിവി അന്‍വര്‍ എംഎല്‍എ നടത്തിയ 10 നിയമ ലംഘനങ്ങള്‍; മുഖ്യമന്ത്രി മറച്ചു പിടിച്ചത് ഇവയെല്ലാം…..
നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വറിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി മറച്ചുപിടിച്ചത് 10 നിയമലംഘനങ്ങള്‍. മലകള്‍ ഇടിച്ചു നിരത്തിയത് ജിയോളജി വകുപ്പ് അറിയാതെ. ചെക്ക് ഡാം നിര്‍മ്മിച്ചു. ലൈസന്‍സിനായി പഞ്ചായത്തിനെ തെറ്റിധരിപ്പിച്ചു. കളക്ടറുടെ സ്റ്റോപ്പ് മെമ്മോ അവഗണിച്ചും നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തി.
എന്നാല്‍ ഇത്തരം ഗുരുതരമായ നിയമലംഘനങ്ങളോടെല്ലാം മുഖ്യമന്ത്രി സഭയില്‍ കണ്ണടച്ചു എന്നുമാത്രമല്ല ക്ലീന്‍ചിറ്റ് നല്‍കുകയും ചെയ്തു.
നിയമലംഘനങ്ങള്‍ ഇങ്ങനെ
- കക്കാടംപൊയിലില്‍ വാട്ടര്‍തീം പാര്‍ക്ക് സ്ഥാപിക്കാന്‍ പഞ്ചായത്തിന്റെ അനുമതി ലഭിക്കുന്നതിന് മുമ്പേ പാര്‍ക്കിന്റെ നിര്‍മ്മാണം ആരംഭിച്ചു
- പഞ്ചായത്തിന്റെ അനുമതിയില്ലാതെ ടിക്കറ്റ് വിറ്റതിന് പിഴയടച്ചാണ് രണ്ടാമത്തെ നിയമലംഘനം.
- താല്‍ക്കാലിക കെട്ടിടത്തിനുളള ഫയര്‍ എന്‍ഒസി മറയാക്കി പാര്‍ക്കിലെ മുഴുവന്‍ കെട്ടിടങ്ങളും നിര്‍മ്മിച്ചു.
- അനധികൃത കെട്ടിടങ്ങളായിട്ടും ഇവയ്ക്കെല്ലാം കെട്ടിട നമ്പര്‍ നല്കി കൂടരഞ്ഞി പഞ്ചായത്ത് എംഎല്‍എയ്ക്ക് പിന്തുണ നല്കി.
- പാര്‍ക്ക് നിര്‍മ്മിക്കാനായി രണ്ട് മലകളാണ് എംഎല്‍എ ഇടിച്ചു നിരത്തിയത്. പക്ഷെ ഇതിന് ജിയോളജി വകുപ്പ് അനുമതി നല്‍കിയിട്ടില്ല.
- പാര്ക്കിന് സമീപം ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് നിര്‍മിച്ച അനധികൃത ചെക്ക് ഡാമാണ് ക്രിമിനല്‍ സ്വഭാവമുള്ളനിയമലംഘനം.
- ഇതേസ്ഥലത്ത് കളക്ടറിന്റെ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് റസ്റ്റോറന്റ് നിര്‍മ്മിച്ചതാണ് ആറാമത്തെ നിയമലംഘനം.
- അനുമതിയില്ലാതെ റോപ് വെ നിര്‍മ്മിച്ചതാണ് എഴാമത്തേത്.
- പാര്ക്കിന് ലൈസന്‍സ് ലഭിക്കാനായി പഞ്ചായത്തിനെ തെറ്റിധരിപ്പിച്ചത്, പാര്‍ക്കിന്റെ നിര്‍മ്മാണത്തിന് ചീഫ് ടൗണ്‍ പ്ലാനറിന്റെ അനുമതി വാങ്ങാത്തത്,
- പര്യാപ്തമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഇല്ലാത്തത് തുടങ്ങി നിരവധി നിയലംഘനങ്ങള്‍ വേറെയുമുണ്ട്.
ഇത്രയധികം നിയമലംഘനങ്ങള്‍ ഉണ്ടായിട്ടും പാര്‍ക്കിന്റെ പ്രവര്‍ത്തനം തടയാനെ നടപടികള്‍ എടുക്കാനോ അധികൃതര്‍ തയ്യാറായിട്ടുമില്ല.