ടിനു ജോര്‍ജ് ഡാളസ്സില്‍ പ്രസംഗിക്കുന്നു-ആഗസ്റ്റ് 18, 19, 20 തീയതികളില്‍

പി.പി. ചെറിയാന്‍

ഡാളസ്: ഹെവന്‍ലി കോള്‍ മിഷന്‍ വര്‍ഷം തോറും നടത്തിവരാറുള്ള സുവിശേഷ കണ്‍വന്‍ഷനില്‍ ഈവര്‍ഷം പ്രസിദ്ധ പ്രാസംഗീകനും, ബൈബിള്‍ പണ്ഡിതനുമായി പാസ്റ്റര്‍ ടിനു ജോര്‍ജ് മുഖ്യാപ്രസംഗീകനായി പങ്കെടുക്കുമെന്ന് ചര്‍ച്ച് ഭാരവാഹികള്‍ അറിയിച്ചു.

2605 എല്‍.ബി.ജെ. ഫ്രീവെയിലുള്ള ഹെവന്‍ലി കാള്‍ മിഷന്‍ ചര്‍ച്ചില്‍ ആഗസ്റ്റ് 18, 19, 20 തീയ്യതികളിലാണ് കണ്‍വന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. 18, 19, തീയ്യതികളില്‍ വൈകീട്ട് 6.30 മുതല്‍ 9.00 വരേയും 20 ഞായറാഴ്ച രാവിലെ 10 മുതല്‍ 12.30 വരേയും നടക്കുന്ന കണ്‍വന്‍ഷനില്‍ ജീസസ് ഈസ് അലൈവ് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ധ്യാന ചിന്തകളായിരിക്കും ഉണ്ടായിരിക്കുക. യുവാക്കള്‍ക്കു വേണ്ടി 19 ശനിയാഴ്ച രാവിലെ 10 മുതല്‍ 12വരെ പ്രത്യേക യോഗങ്ങളും ഉണ്ടായിരിക്കും. കണ്‍വന്‍ഷനില്‍ കടന്നു വന്ന് അനുഗ്രഹം പ്രാപിക്കുന്നതിന് ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ രഞ്ജിത് ജോണ്‍- 214 422 6208
ബ്രദര്‍ ജേക്കബ്-214 734 4945