ബാങ്കിങ് ഇടപാടുകള്‍ക്ക് കാത്തിരിക്കും പോലെ ഇനി ടോക്കണ്‍ എടുത്ത് മദ്യം വാങ്ങാം; പദ്ധതി കേരളത്തില്‍ ആരംഭിച്ചു
മദ്യപന്‍മാര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നില്ലെന്ന പരാതികള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. നീണ്ട ക്യൂ, വൃത്തിഹീനമായ സാഹചര്യങ്ങള്‍, മഴകൊണ്ടും വെയില്‍ കൊണ്ടും വേണം നികുതി വരുമാനം കൂടുതല്‍ നല്‍കുന്നവര്‍ നില്‍ക്കാന്‍ എന്നൊക്കെയുള്ള പരാതിയ്‌ക്കൊക്കെ പരിഹാരമാകുകയാണ്.
ഉപഭോക്താക്കളുടെ സൗകര്യത്തിനും ക്യൂവും തിരക്കും ഒഴിവാക്കുന്നതിനുമായി ബീവ് കോര്‍പ്പറേഷനില്‍ ടോക്കണ്‍ സമ്പ്രദായം നിലവില്‍ വന്നു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ബീവ് കോയിലാണ് പദ്ധതി ആരംഭിച്ചത്. മദ്യം വാങ്ങാന്‍ വരുന്നവര്‍ ആദ്യം സെക്യൂരിറ്റിയുടെ കൈയ്യില്‍ നിന്ന് ടോക്കണ്‍ കരസ്ഥമാക്കിയതിന് ശേഷം കസേരയില്‍ ഇരിക്കണം.
കൗണ്ടറിന്റെ മുന്നിലുള്ള ഡിസ്‌പ്ലേ ബോര്‍ഡില്‍ നമ്പര്‍ തെളിയും കൂടാതെ അത് അനൗണ്‍സ് ചെയ്യപ്പെടുകയയും ചെയ്യും. അപ്പോള്‍ ഉപഭോക്താവ് കൈവശമുള്ള ടോക്കണ്‍ പ്രസ്തുത കൗണ്ടറില്‍ പണം ഏല്‍പ്പിച്ച് മദ്യം വാങ്ങാവുന്നതാണ്. ഇത്തരത്തില്‍ നൂതന രീതിയാണ് കാര്യങ്ങള്‍ എളുപ്പമാക്കുന്നതിന് വേണ്ടി അവലംബിക്കുന്നത്.
എന്നാല്‍ ടോക്കണ്‍ കൈപ്പറ്റി മദ്യത്തിനായി കാത്തിരിക്കുന്നവര്‍ക്ക് സംഗീതമാസ്വദിക്കാനും വൈഫൈ സംവിധാനം ഉപയോഗിക്കാനുമുള്ള സജ്ജീകരണങ്ങള്‍ കൂടി പരിഗണിക്കനാനുള്ള തയ്യാറെടുപ്പിലാണ് കോര്‍പ്പറേഷന്‍.