പറന്നു വന്ന കഞ്ചാവ് കസ്റ്റംസ് പിടികൂടി; മലാളിയായ ക്യാബിന്‍ ക്രൂ ഉദ്യോഗസ്ഥന്‍ പിടിയില്‍, കടത്തിയത് എയര്‍ ഇന്ത്യ വിമാനം വഴി
എയര്‍ ഇന്ത്യ വിമാനം വഴി കഞ്ചാവ് കടത്തിയതിന് മലയാളി ഉദ്യോഗസ്ഥന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായി. ദുബായില്‍ നിന്നും പുറപ്പെട്ട ഡല്‍ഹി വിമാനത്തില്‍ നിന്നാണ് രണ്ടര കിലോ കഞ്ചാവ് കണ്ടെടുത്തത്. ജൂലൈ 19ന് ദുബായില്‍നിന്ന് ചെന്നൈ വഴി ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് വിമാനത്തില്‍നിന്നു കഞ്ചാവ് കണ്ടെടുത്തത്. ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിങ് ട്രോളിയിലാണ് കഞ്ചാവു പൊതി സൂക്ഷിച്ചിരുന്നത്.
ഒരു മാസത്തിലധികമായി ഡല്‍ഹി കസ്റ്റംസ് ഇതു സംബന്ധിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ഈ അന്വേഷണത്തിനൊടുവിലാണ് മലയാളി ക്യാബിന്‍ ക്രൂ ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വിമാനം വഴി കഞ്ചാവു കടത്ത് നടത്താന്‍ തചുടങ്ങിയിട്ട് എത്ര നാളായി എന്നും മറ്റാരെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അറിയുന്നതിനുമായി വിശദമായ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ക്യാബിന്‍ ക്രൂ ആയി ജോലി ചെയ്യുന്ന മലയാളിയായ പ്രതി ചെന്നൈയിലാണ് സ്ഥിരതാമസം.
സംഭവത്തിനു പിന്നില്‍ ഏതെങ്കിലും ഏജന്റുമാരുണ്ടോ, എവിടെ നിന്നാണ് കഞ്ചാവ് എത്തുന്നത് സമബന്ധിച്ചും പരിശോധിക്കുന്നുണ്ട്. കൂടുതല്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ ലഹരികടത്തില്‍ ഉള്‍പ്പെട്ടതായി കസ്റ്റംസ് സംശയിക്കുന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ ചോദ്യംചെയ്യും.