ആദ്യഗാനത്തിന് ഒരു മില്യണിലധികം ആസ്വാദകരുമായി ജൂലിയ ചൊവൂക്കാരന്‍

വിയന്ന: ചെറുപ്രായത്തില്‍ വലിയ നേട്ടവുമായി വിയന്നയില്‍നിന്നുള്ള മലയാളി പെണ്‍കുട്ടി ജൂലിയ ചൊവൂക്കാരന്‍. സംഗീതത്തിലുള്ള തന്റെ കഴിവ് ആദ്യമായി യൂട്യൂബില്‍ അപ്ലോഡ് ചെയ്ത് ഒരു മില്യണിലധികം സംഗീത ആസ്വാദകരെയാണ് ജൂലിയ നേടിയെടുത്തത്.

ചോവൊ (Chovo) എന്ന പേരില്‍ ഈ വര്‍ഷം ഫെബ്രുവരി 19നാണു ജൂലിയ യൂട്യൂബില്‍ ഒരു ചാനല്‍ തുടങ്ങി ആദ്യ ഗാനം അപ്ലോഡ് ചെയ്തത്. Shape of you & Cheap Thrills എന്ന ഗാനങ്ങള്‍ കോര്‍ത്തിണക്കികൊണ്ട് ആലപിച്ച ചോവൊ മാഷപ്പാണ് ഹിറ്റിലേയ്ക്ക് ജൂലിയയെ എത്തിച്ചത്.

വിയന്നയില്‍ കീബോഡ് പ്രോഗ്രാമറും ഗായകനുമായ മനോജ് ചൊവൂക്കാരന്റെയും അനീറ്റയുടെയും മകളാണ് ജൂലിയ.

ഗാനം കേള്‍ക്കാം: