ആല്‍മരം വഴി ഒരു മതില്‍ ചാട്ടം; എത്തിയത് വനിതാ ജയിലില്‍, സംഭവം കേരളത്തില്‍, പ്രതിയെ പോലീസ് കയ്യോടെ പിടികൂടി
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മരത്തിലൂടെ ഊര്‍ന്നിറങ്ങിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കെ.എസ്.ആര്‍.ടി.സി. ഗാരേജ് പരിസരത്തെ ആല്‍മരത്തിലൂടെയായിരുന്നു ഇന്ന് രാവിലെ മുടവന്‍മുകള്‍ സ്വദേശി രാജീവ് ജയിലിനിള്ളിലേക്ക് ചാടിയത്.
ആല്‍മരത്തില്‍ കയറിയ രാജീവ് മരത്തിന്റെ ചില്ലയിലൂടെ വനിതാ ജയില്‍ കോമ്പൗണ്ടിലേക്ക് ഊര്‍ന്നിറങ്ങുകയായിരുന്നു. എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ വാര്‍ഡന്‍മാര്‍ ഇയാളെ കൈയ്യോടെ പിടികൂടി.
ചോദ്യം ചെയ്യലില്‍ പ്രതി പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. പിന്നീട് വനിതാ ജയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ഫോര്‍ട്ട് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
പരസ്പരവിരുദ്ധമായി സംസാരിക്കുന്ന യുവാവിന്റെ മനോനില സംബന്ധിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. പെയിന്റിംഗ് തൊഴിലാളിയാണെന്നും കൊത്തുപ്പണിക്കാരനാണെന്നുമാണ് ഇയാള്‍ പോലീസിനോട് പറയുന്നത്.



