തുരങ്കത്തിലൂടെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച മുപ്പതുപേര്‍ അറസ്റ്റില്‍
പി.പി. ചെറിയാന്‍
സാന്‍ഡിയാഗൊ: യു.എസ്., മെക്‌സ്‌ക്കൊ, അതിര്‍ത്തിയിലൂടെ സതേണ്‍ കാലിഫോര്‍ണിയായിലേക്ക് കടക്കാന്‍ ശ്രമിച്ച മുപ്പതു അനധികൃത കുടിയേറ്റക്കാരെ അതിര്‍ത്തി സുരക്ഷാ സേന പിടികൂടി.
ഇന്നലെ(ഓഗസ്റ്റ് 27 ന് നായിരുന്നു സംഭവം.) ഇവരെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ഒട്ടെ മെസ ബോര്‍ഡില്‍ നിര്‍മ്മിച്ച തുരങ്കത്തിലൂടെയാണ് അതിര്‍ത്തിയിലേക്ക് പ്രവേശിച്ചതെന്ന് വ്യക്തമാക്കി.
അതിര്‍ത്തി സുരക്ഷാസേനയെ കണ്ടയുടനെ ചിലര്‍ തുരങ്കത്തിലേക്ക് തിരിച്ചു കയറി രക്ഷപ്പെടുവാന്‍ ശ്രമിച്ചുവെങ്കിലും ഇവരേയും പിടികൂടി.
23 ചൈനാക്കാരേയും, ഏഴു മെക്‌സിക്കന്‍സിനേയുമാണ് ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
പണി പൂര്‍ത്തികരിക്കാത്ത ഈ തുരങ്കം നേരത്തെ മെക്‌സിക്കന്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു.
സാന്‍ഡിയാഗൊ ടണല്‍ ടാക്‌സ് ഫോഴ്‌സും, ഹോംലാന്റ് സെക്യൂരിറ്റിയും സംയുക്തമായാണ് കേസ് അന്വേഷ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഇത്തരത്തിലുള്ള തുരങ്കങ്ങള്‍ വേറേയും ഉണ്ടാകാം എന്നാണ് അധികൃതരുടെ നിഗമനം. അതിര്‍ത്തി സുരക്ഷിതമാക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കാനാണ് തീരുമാനം.