ഹാര്‍വി ദുരന്തം കര്‍മ്മഫലമെന്ന് ട്വിറ്റര്‍ ചെയ്ത പ്രൊഫസറുടെ ജോലി തെറിച്ചു

പി.പി. ചെറിയാന്‍

ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ കനത്ത നാശനഷ്ടങ്ങള്‍ വിതച്ച് വീശിയടിച്ച ഹാര്‍വിയും, പേമാരിയും, വെള്ളപ്പൊക്കവും ടെക്സസ് ജനതയുടെ കര്‍മ്മഫലമാണെന്ന് ട്വിറ്റര്‍ ചെയ്ത റ്റാംബ യൂണിവേഴ്സിറ്റി പ്രൊഫസര്‍ കെന്നത്ത സ്റ്റോറിയെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടു. ടെക്സസ്സില്‍ ഡൊണാള്‍ഡ് ട്രംമ്പിനെ പിന്തുണ നല്‍കി വിജയിപ്പിച്ചതിന്റെ പരിണിത ഫലമാണിതെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ ചൂണ്ടികാണിക്കുന്നു.

ഞായറാഴ്ചിരുന്നു കെന്നത്ത് സോഷ്യല്‍ മീഡിയായില്‍ സന്ദേശം നല്‍കിയത്. തുടര്‍ന്ന് ശക്തമായ പ്രതിഷേധമാണ് എല്ലാഭാഗത്ത് നിന്നും ഉയര്‍ന്നത്.

റ്റാംമ്പ യൂണിവേഴ്സിറ്റി അധികൃതരുടെ ശ്രദ്ധയില്‍ സംഭവം പെട്ടതിനെ തുടര്‍ന്ന് പ്രൊഫസറെ ചൊവ്വാഴ്ച (ആഗസ്റ്റ് 29ന്) ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. പ്രൊഫസറുടെ നടപടിയില്‍ യൂണിവേഴ്സിറ്റി അധികൃതര്‍ ഖേതം പ്രകടിപ്പിക്കുകയും, ശക്തമായി അപലപിക്കുകയും ചെയ്തു. പ്രൊഫസറുടെ പ്രസ്ഥാവനമൂലം വേദനിക്കുന്നവരുടെ ഹൃദയവികാരം ഞങ്ങള്‍ മനസ്സിലാക്കുന്നുവെന്നും, മാപ്പപേക്ഷിക്കുന്നുവെന്നും യൂണിവേഴ്സിറ്റി പുറത്തിറക്കിയ പ്രസ്ഥാവനയില്‍ പറയുന്നു.

ദുരിത ബാധിതരുടെ മേല്‍ കൂടുതല്‍ ദുരിതം വിതക്കുന്നതായിരുന്നു എന്റെ പ്രസ്ഥാവനയെന്നും , ഇതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും പിന്നീട് കെന്നത്ത് പറഞ്ഞു. ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നില്ലെന്നും, എന്നാല്‍ ഇത്തരം സഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വാഭാവികമായി ചിന്തിച്ചു പോയതാണെന്നും പ്രൊഫസര്‍ തുടര്‍ന്ന് അറിയിച്ചു.