സീറോ മലബാര്‍ സഭയ്ക്ക് പുതിയ മൂന്ന് ബിഷപ്പുമാര്‍

കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് പുതിയ മൂന്ന് മെത്രാന്മാരെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാര്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രഖ്യാപിച്ചു. സഭാ കൂരിയയില്‍ റവ. ഡോ. സെബാസ്റ്റ്യന്‍ വാണിയേപുരയ്ക്കലിനെയും തലശേരിയില്‍ അതിരൂപത സഹായമെത്രാനായി റവ. ഫാ. ജോസഫ് പാബ്ലാനിയെയും തൃശൂര്‍ അതിരൂപതാ സഹായ മെത്രാനായി റവ. ഫാ. ടോണി നീലങ്കാവിലിനെയുമാണ് പ്രഖ്യാപിച്ചത്.

സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.30-നായിരുന്നു പ്രഖ്യാപനം. ഒരാഴ്ച നീണ്ട സഭാ സിനഡിന്റെ സമാപനത്തോട് അനുബന്ധിച്ചായിരുന്നു മാര്‍പാപ്പയുടെ അനുമതിയോടെ സഭയ്ക്ക് പുതിയ മെത്രാന്മാരെ പ്രഖ്യാപിച്ചത്. മാര്‍ ബോസ്‌കോ പുത്തൂര്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ബിഷപ്പായി നിയമിതനായതിനെ തുടര്‍ന്ന് കൂരിയ ബിഷപ്പിന്റെ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു.