സീറോമലബാര്‍ സഭാംഗങ്ങള്‍ ഇനി മുതല്‍ സീറോമലബാര്‍ സിറിയന്‍ കാത്തലിക്

തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള കേരള സംസ്ഥാന കമ്മീഷന്‍ സമര്‍പ്പിച്ച 164 സംവരണേതര വിഭാഗങ്ങളുടെ പട്ടികയില്‍ 163-ാമതുള്ള സിറിയന്‍ കാത്തലിക് (സീറോമലബാര്‍ കാത്തലിക്) എന്നത് സീറോമലബാര്‍ സിറിയന്‍ കാത്തലിക് എന്നാക്കി മാറ്റി.

ഇതുസംബന്ധിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കി. സീറോമലബാര്‍സഭയിലെ ക്‌നാനായ കാത്തലിക്, ദളിത് കാത്തലിക്, നാടാര്‍ കാത്തലിക് എന്നിവര്‍ ഒഴികെയുള്ള അംഗങ്ങളെ സൂചിപ്പിക്കുന്നതിനാണ് സീറോമലബാര്‍ സിറിയന്‍ കാത്തലിക് എന്ന പേര്.