യോഗയ്ക്ക് എതിരെ സീറോമലബാര്‍ സഭ ; യോഗയുടെ മറവിൽ സംഘപരിവാർ വർഗീയ രാഷ്ട്രീയവും , ഹിന്ദുത്വ അജണ്ടയും പ്രചരിപ്പിക്കുന്നു
കൊച്ചി : യോഗയും ക്രൈസ്തവ വിശ്വാസവും ചേര്‍ന്നു പോകില്ലെന്നും യോഗയുടെ മറവില്‍ സംഘപരിവാര്‍ വര്‍ഗീയ രാഷ്ട്രീയവും , ഹിന്ദുത്വ അജണ്ടയും പ്രചരിപ്പിക്കുകയാണെന്നും സീറോമലബാര്‍ സഭ. അതിനാല്‍ യോഗയെ പ്രോല്‍സാഹിപ്പിക്കുന്നത് അവസാനിപ്പിക്കാനാണ് മെത്രാന്‍ സമതിയുടെ തീരുമാനം. സീറോ മലബാര്‍ സഭയിലെ ചില രൂപതകളില്‍ ആരാധന ക്രമത്തില്‍ പോലും യോഗ സ്ഥാനം പിടിച്ചതോടെയാണ് യോഗയെക്കുറിച്ച് പഠിക്കാന്‍ മെത്രാന്‍ സമതി ദൈവശാസ്ത്ര കമ്മീഷനെ നിയോഗിച്ചത്. കമ്മീഷന്‍ സിനഡിന് മുന്‍പില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ യോഗക്കെതിരെ കടുത്ത പരാമര്‍ശങ്ങളാണുള്ളത്.
യോഗ മനുഷ്യനെ ദൈവത്തോട് അടുപ്പിക്കുന്നില്ല. യോഗയുടെ മറവില്‍ സംഘപരിവാര്‍ വര്‍ഗീയതയും ഹിന്ദുത്വ അജണ്ടകളും നടപ്പാക്കുകയാണ്. ഈ സാഹചര്യത്തില്‍ യോഗാനുഷ്ഠാനങ്ങളെ നിര്‍ബന്ധിത പുനര്‍വായനക്ക് വിധേയമാക്കണമെന്ന് സീറോ മലബാര്‍ സഭ ഡോക്ട്രൈനല്‍ കമ്മീഷന്‍ പറയുന്നു. അതിനാല്‍ അത് ക്രൈസ്തവ വിശ്വാസത്തോട് ചേര്‍ന്ന് പോകില്ല .ഈ സാഹചര്യത്തില്‍ യോഗ പ്രോല്‍സാഹിപ്പിക്കാന്‍ സഭാ സ്ഥാപനങ്ങള്‍ വേദിയാകരുതെന്നും കമ്മീഷന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ യോഗയോടുള്ള എതിര്‍പ്പ് അതിന്റെ പൗരസ്ത്യമോ, വിജാതീയമോ ആയ ഉത്ഭവമല്ലന്നും കമ്മീഷന്‍ പറയുന്നു.
പൗരസ്ത്യ ആധ്യാത്മിക സരണികളില്‍ നിന്നാണ് ക്രിസ്തീയതയുടെ ആത്മീയ ശൈലികളില്‍ ഭൂരിഭാഗവും രൂപം കൊണ്ടതെന്ന് സഭക്ക് ബോധ്യമുണ്ടെന്നും കമ്മീഷന്‍ പറയുന്നു. എന്നാല്‍ യോഗയെ എതിര്‍ക്കുവാനുള്ള സഭയുടെ തീരുമാനത്തിനെ നിസാരവല്‍ക്കരിക്കരുതെന്നും കമ്മീഷന്‍ പറയുന്നു. ശാരീരികമായ വ്യായാമം എന്ന നിലയില്‍ യോഗയെ സ്വീകരിക്കാമെന്നും, എന്നാല്‍ ധ്യാന രീതിയായോ, ദൈവ വചന വ്യാഖ്യാനരീതിയായോ, മോക്ഷമാര്‍ഗ്ഗമായോ യോഗയെ അവതരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സീറോ മലബാര്‍ സഭ പറയുന്നു.