ദിലീപിന്റെ പങ്ക് വെളിപ്പെടുത്തുന്ന കൂടുതല്‍ തെളിവുമായി പോലീസ്; ജനപ്രിയന്റെ കുരുക്ക് മുറുകുന്നു

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ പങ്ക് വെളിപ്പെടുത്തുന്ന കൂടുതല്‍ തെളിവുകളുമായി പോലീസ്. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ‘ലക്ഷ്യ’യിലെത്തിയതിന് വ്യക്തമായ തെളിവുണ്ടെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിനിടെ ലക്ഷ്യയിലെ ജീവനക്കാരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കീഴടങ്ങുന്നതിന് തലേദിവസം ക്വട്ടേഷന്‍ തുക ആവശ്യപ്പെട്ട് പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയെന്നാണ് ജീനവക്കാരന്‍ മൊഴി നല്‍കിയത്. ദിലീപിന് ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന അനുമാനത്തെ സാധൂകരിക്കുന്ന പ്രധാന തെളിവുകളിലൊന്നായാണ് പോലീസ് ഇത് കാണുന്നത്.ഈ സമയത്ത് സുനി ഒളിവിലായിരുന്നു. എന്നാല്‍ സംഭവത്തില്‍ കാവ്യക്ക് നേരിട്ട് ബന്ധമുള്ളതായി സൂചനകളൊന്നും ലഭിച്ചിട്ടില്ല.