ഓണനാളില്‍ ‘അടിച്ച് പൂസാകാന്‍’ മലയാളി ചിലവിട്ടത് റെക്കോര്‍ഡ് തുക

തിരുവനന്തപുരം: സംസ്ഥാനത്ത് കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് മദ്യവുവില്പന. ഓണക്കാലത്താണ് മദ്യവില്‍പ്പന പലപ്പോഴും പുതിയ റെക്കോര്‍ഡുകള്‍ കുറിക്കുന്നത്. ഈ ഓണനാളിലും ബിവറേജസ് കോര്‍പറേഷന് റിക്കോര്‍ഡ് മദ്യ വില്‍പ്പനയാണ് നടന്നത്. മുന്‍ വര്‍ഷത്തെക്കാള്‍ 29.46 കോടിയുടെ വര്‍ദ്ധനവാണ് ബെവ്‌ക്കോക്ക് ഉണ്ടായിരിക്കുന്നത്. ബിവറേജസ് ഔട്ട്‌ലൈറ്റുകളിവും ബാര്‍, ബിയര്‍-വൈന്‍ പാര്‍ലറുകളിലും വില്‍പ്പന കഴിഞ്ഞ കൊല്ലത്തെക്കാള്‍ വര്‍ദ്ധിച്ചു.

കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും ബിയര്‍-വൈന്‍ പാലര്‍റുകളും മാത്രമാണ് ഉണ്ടായിരുന്നത്. പുതിയ മദ്യനയം വന്നതോടെ ബാറുകള്‍ കൂടുതല്‍ തുറന്നു. 245 ബിവറേജസ് ഔട്ട്‌ലൈറ്റുകളാണ് ഇപ്പോള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്. ഓണക്കാലം തുടങ്ങിയതു മുതല്‍ ഔട്ട്‌ലൈറ്റുകള്‍ വഴിയും വെയര്‍ഹൗസുകള്‍ വഴിയുമുള്ള വില്‍പ്പനയിലാണ് വന്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. ഉത്രാട ദിനത്തിലാണ് വില്‍പ്പനയില്‍ വന്‍ വര്‍ദ്ധനവുണ്ടായത്. 71.17 കോടിയാണ് ഉത്രാട ദിനത്തില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം 59.51 കോടിയായിരുന്നു വില്‍പ്പന അതായത് 29.46 കോടിയുള്ള വര്‍ദ്ധനവുണ്ടായി.

ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നിരിക്കുന്നത്. ഔട്ട് ലൈറ്റുകളുടെ എണ്ണം കുറഞ്ഞുവെങ്കിലും കൗണ്ടറുകളുടെ എണ്ണം കൂട്ടിയതും ബെവ്‌ക്കോയുടെ ലാഭശതമാനം 24ല്‍ നിന്നും 29 ശതമാനമായി ഉയര്‍ത്തിയതുമെല്ലാം വരുമാന വര്‍ദ്ധനക്കു കാരണമായി. തിരുവോണം-അവിട്ടം ദിവസങ്ങളുടെ കണക്കൂകള്‍ പൂര്‍ത്തിയാകുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്.