ശ്രീനിവാസന്റെ വീടിനു നേരെ കരിയോയില്‍ പ്രയോഗം; ആക്രമണം ദിലീപിനെ പിന്തുണച്ചതിനു പിന്നാലെ
നടനും സംവിധായകനുമായ ശ്രീനിവാസന്റെ കൂത്തുപറമ്പ് പൂക്കോട്ടുള്ള വീടിനു നേരെ കരിയോയില്‍ പ്രയോഗം. ഇന്നലെ അര്‍ദ്ധരാത്രിയിലോ ഇന്ന് പുലര്‍ച്ചെയോ ആയിരിക്കാം ഇത് നടന്നതെന്നാണ് പോലീസിന്റെ നിഗമനം. സംഭവസമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.
ദിലീപിനെ അനുകൂലിച്ചുള്ള പ്രസ്താവനയ്ക്ക് പിന്നാലെയാണ് വീടിനു നേരെ ആക്രമണം നടന്നത്. എന്നാല്‍ മുന്‍പും പലതവണ ദിലീപിനെ അനുകൂലിച്ചു ശ്രീനിവാസന് രംഗത്തെത്തിയിരുന്നു. ഇതിന്റെ ബാഗമായുള്ള പ്രതിഷേധ സൂചകമായിട്ടാവും ഇങ്ങനെയൊരു ആക്രമം ഉണ്ടായതെന്നാണ് സൂചനകള്‍.
എന്നാല്‍ കണ്ണൂരിലെ പാര്‍ട്ടി സംഘര്‍ഷങ്ങളിലും പലതവണ ശ്രീനിവാസന് പ്രതിഷേധിച്ചിരുന്നു. ഒരുപക്ഷേ, ഇതിന്റെ ഭാഗമായും അക്രമണത്തെ പോലീസ് നോക്കി കാണുന്നുണ്ട്.
എന്നാല്‍ ഇക്കാര്യത്തില്‍ ശ്രീനിവാസന്റെ പ്രതികരണം ഇങ്ങനെയാണ് ‘ ഒഴിക്കുമ്പോള്‍ മുഴുവനായി ചെയ്തുകൂടേ എന്നാണ് അത് ചെയ്തവരോട് ചോദിക്കാനുള്ളത്. ഞാനിപ്പോള്‍ എറണാകുളത്താണ് ഉള്ളത്. വിവരം അറിയിച്ചവരോട് അത് തുടയ്ക്കേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. കരിഓയില്‍ ഒഴിച്ചതില്‍ ആരെയെങ്കിലും സംശയമുണ്ടെങ്കില്‍ അവരോട് മുഴുവനായി അടിയ്ക്കാന്‍ പറയണമെന്ന് വീട് നോക്കുന്നവരോട് പറഞ്ഞിട്ടുണ്ട് ‘.