കാരായി രാജന്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചു; കോടതിയുടെ ശാസന, സംഭവം സിബിഐ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന്

തലശ്ശേരി ഫസല്‍ വധക്കേസിലെ പ്രതിയായ കാരായി രാജന് സി.ബി.ഐ. കോടതിയുടെ ശാസന. ജാമ്യ വ്യവസ്ഥ മറികടന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുത്തതിനാണിത്.

കാരായി രാജന്‍ ജാമ്യവ്യവസ്ഥ ലംഘിച്ചത് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യവുമായി സി.ബി.ഐയാണ് കോടതിയെ സമീപിച്ചത്.
ജാമ്യവ്യവസ്ഥ മറികടന്ന് പൊതുപരിപാടിയില്‍ പങ്കെടുത്തത് ഗുരുതരമായ നിയമ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.

പാര്‍ട്ടി പ്രസിദ്ധീകരണത്തില്‍ പ്രൂഫ് റീഡറായി ജോലി ചെയ്യാന്‍ കോടതി രാജന് അനുമതി നല്‍കിയിരുന്നു. എന്നാല്‍, ജാമ്യം വ്യവസ്ഥയില്‍ വീഴച വരുത്തിയതിനെ തുടര്‍ന്ന് ഈ അനുമതി കോടതി റദ്ദാക്കുകയും ഇനി എറണാകുളം ജില്ല വിട്ട് പോകരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.