ദിലീപ് കുടുങ്ങുവാന്‍ കാരണം മുന്‍ഭാര്യയായ നടിയും എഡിജിപി ബി. സന്ധ്യയും തമ്മിലുള്ള ബന്ധം : പി സി ജോര്‍ജ്ജ്
കൊച്ചി : ദിലീപിന്റെ മുന്‍ഭാര്യയായ നടിയും എഡിജിപി ബി. സന്ധ്യയും തമ്മിലുള്ള ബന്ധമാണ് ദിലീപിനെ കുടുക്കിയതിന്റെ പിന്നിലെന്നു പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്ജ്. കൂറെ വട്ടിളകിയ ആളുകളാണ് കേസ് അന്വേഷിക്കുന്നതെന്നും നടി ആക്രമിക്കപ്പെട്ട കേസന്വേഷിക്കുന്ന അന്വേഷണ സംഘം മുഴുവന്‍ കളിപ്പീരാണ് എന്നും പി.സി കൂട്ടിച്ചേര്‍ത്തു. കോടതി ദിലീപിന് ജാമ്യം അനുവദിക്കണം. അല്ലെങ്കില്‍ ജാമ്യം നിഷേധിക്കുന്നതിനുള്ള കാരണം വെളിപ്പെടുത്തണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു. ഈ കേസിന്റെ സത്യം തെളിയണമെങ്കില്‍ ദിലീപ് പുറത്തുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിലീപ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ആലുവയിലെ വിജയത്തിന് ദിലീപ് വ്യക്തമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇത് സിപിഎമ്മിന് വിരോധമുണ്ടാക്കിയിട്ടുണ്ടെന്നും പി.സി. പറയുന്നു.
അതുപോലെ നിരവധി പേര്‍ക്ക് ദിലീപ് വീട് നിര്‍മ്മിച്ച നല്‍കിയിട്ടുണ്ട്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ് ദിലീപെന്നും ഇതൊന്നും ആര്‍ക്കും അറിയില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു. കൂടാതെ സിനിമയില്‍ ദിലീപിനുണ്ടായ വളര്‍ച്ച പലരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. കേസില്‍ അദ്ദേഹത്തെ പ്രതിയാക്കാന്‍ ഇതും കാരണമായിട്ടുണ്ട് എന്നും പി സി പറയുന്നു.









