അന്‍സിബയുടെ കല്യാണം കഴിഞ്ഞു ജാതിമാറി ഹിന്ദുവുമായി ; എല്ലാം നടത്തിയത് സോഷ്യല്‍ മീഡിയ

ദൃശ്യം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടിയാണ് അന്‍സിബ ഹസ്സന്‍. മുസ്ലിം ആയിട്ടും തട്ടമിടാറില്ല എന്ന പേരില്‍ തീവ്ര മുസ്ലീം വിശ്വാസം വെച്ച് പുലര്‍ത്തുന്ന ധാരാളം പേര്‍ ഫേസ്ബുക്ക് വഴി അന്‍സിബക്ക് എതിരെ അപവാദങ്ങള്‍ പടച്ചുവിട്ടിരുന്നു. അത് ഇപ്പോഴും നിര്‍ബാധം തുടരുകയുമാണ്. അതിന്‍റെ ഇടയിലാണ് ഇപ്പോള്‍ അന്‍സിബയുടെ കല്യാണം കഴിഞ്ഞു എന്ന പേരില്‍ ഒരു ഗ്രൂപ്പില്‍ കഴിഞ്ഞ ദിവസം ഒരു ചിത്രം വന്നത്. ഷൈജു സുകുമാരന്‍ നാടാര്‍ എന്നയാളാണ് അന്‍സിബ ഹിന്ദു മതം സ്വീകരിച്ചു വിവാഹിതയായി എന്ന പേരില്‍ ഒരു ചിത്രം പോസ്റ്റ്‌ ചെയ്തത്. ‘അന്‍സിബ ഹസ്സനും മുരളീ മേനോനും. ഇവരെ ഹിന്ദു മുസ്ലീം അല്ലാതെ മനുഷ്യരായി കാണാന്‍ മാത്രം മനസ്സുള്ളവര്‍ ലൈക്കടിക്കുക…’ എന്നു തുടങ്ങുന്ന ഒരു കുറിപ്പും കൂടെയുണ്ട്. തുടര്‍ന്ന്‍ എന്താണ് സത്യം എന്ന് പോലും തിരക്കാതെ ഈ പേരില്‍ ഫേസ്ബുക്കില്‍ തമ്മിലടി തുടങ്ങി.

മുസ്ലീമായ അന്‍സിബ ഹിന്ദുവിനെ വിവാഹം കഴിച്ചതിനെ ചൊല്ലിയായിരുന്നു തര്‍ക്കം തുടങ്ങുകയും അതിനു പിന്നാലെ നിരവധി പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തു. അവസാനം വിശദീകരണവുമായി അന്‍സിബ തന്നെ രംഗത്തു വരേണ്ടി വന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് താൻ അഭിനയിച്ച ലൗ മേറ്റ്‌സ് എന്ന ഹ്രസ്വചിത്രത്തിന്റെ ഒരു സീനെടുത്താണ് അത് വിവാഹഫോട്ടോയാക്കി പോസ്റ്റ് ചെയ്തതെന്ന് അന്‍സിബ പറയുന്നു. ഞാന്‍ ഇപ്പോഴും അവിവാഹിതയാണ്. ഞാന്‍ വിവാഹിതയല്ല. അന്‍സിബ തന്‍റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നെ അപമാനിച്ചു എന്നതിനേക്കാള്‍ ഇതൊരു ഹിന്ദു-മുസ്ലീം പ്രശ്‌നമായി ചിലര്‍ വളര്‍ത്തുന്നത് കണ്ടപ്പോഴാണ് ഞാന്‍ വിശദീകരണവുമായി രംഗത്ത് വന്നത് എന്നും നടി പറയുന്നു.