ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റ ശ്രമം നടത്തിയ ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: ഇന്ത്യ- പാക് അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റ ശ്രമം നടത്തിയ ഭീകരരെ സൈന്യം വധിച്ചു. കശ്മീരിലെ മാച്ചല്‍ പ്രദേശത്ത് കൂടി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച രണ്ട് ഭീകരരെയാണ് സൈന്യം വധിച്ചത്. ഭീകരരുടെ കൈയ്യില്‍ നിന്നും ആയുധങ്ങളും യുദ്ധ സാമഗ്രികളും പിടിച്ചെടുത്തതായി പ്രതിരോധ വക്താവ് അറിയിച്ചു.
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ള മേഖലയിലൂടെയാണ് ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം ജമ്മുവില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ബി.എസ്.എഫ് ജവാന്‍ വീരമൃത്യു വരിച്ചിരുന്നു. കൂടാതെ അമര്‍നാഥ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ അബു ഇസ്മയിലിനെ സൈന്യം വധിച്ചിരുന്നു.









