അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേരെ ആക്രമണം നടത്തിയ ലഷ്‌കര്‍ ഭീകരരെ സൈന്യം വധിച്ചു
ദക്ഷിണ കശ്മീരില്‍ തിങ്കളാഴ്ച ഉച്ചതിരിഞ്ഞുണ്ടായ ഏറ്റുമുട്ടലിലാണു മൂന്ന് പാക്കിസ്ഥാനികളായ ലഷ്‌കര്‍ ഭീകരരെ സൈന്യം വധിച്ചു. ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ ശ്രീനഗറിലേക്കു പോകുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു.
ഖ്വാസിഗുണ്ടില്‍ വച്ച് അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് മൂന്ന് ഭീകരരെ വകവരുത്താനായത്. സൈനികര്‍ക്കു പരുക്കേറ്റിട്ടുണ്ടെന്നാണു വിവരം. ഏറ്റുമുട്ടല്‍ രാത്രിയിലും തുടര്‍ന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഏറ്റുമുട്ടല്‍ അവസാനിച്ചത്. ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട് അനന്ത്‌നാഗ് ജില്ലയിലെ ആശുപത്രിയില്‍ ഒളിച്ചിരുന്ന മറ്റൊരു ഭീകരനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച സൈന്യം വധിച്ച മൂന്നു പേരില്‍ രണ്ടു ഭീകരര്‍ പാക്കിസ്ഥാനികളാണെന്നു പൊലീസ് പറഞ്ഞു. യവാര്‍ ബാസിര്‍, അബു ഫര്‍ഖാന്‍, അബു മാവിയ എന്നിവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് പൊലീസ് സ്ഥിരീകരിച്ചു. റാഷിദ് അഹമ്മദാണ് അറസ്റ്റിലായത്. അടുത്തിടെയാണ് റാഷിദ് ഭീകരസംഘത്തില്‍ അംഗമായത്.
അബു ഇസ്മായിലിന്റെ മരണശേഷം തെക്കന്‍ കശ്മീരിലെ ലഷ്‌കര്‍ തലവനാണ് ഫര്‍ഖാന്‍. ഇയാളാണ് അമര്‍നാഥ് ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയത്. അനന്ത്‌നാഗ്, കുല്‍ഗാം പ്രദേശങ്ങളില്‍ നിരവധി ഭീകരാക്രമണങ്ങള്‍ ഇയാളും കൂട്ടരും ആസൂത്രണം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.