ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ വിധി 11 മണിക്ക്; കാവ്യയും അന്വേഷണ പരിധിയിലെന്നു പോലീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി വിധി 11 മണിക്ക്.ശനിയാഴ്ച വാദം പൂര്‍ത്തിയായ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ചയുണ്ടാകുമെന്നു കോടതി അറിയിച്ചിരുന്നു. റിമാന്‍ഡില്‍ 60 ദിവസം പൂര്‍ത്തിയായ തനിക്ക് സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് ദിലീപ് ജാമ്യാപേക്ഷയില്‍ അറിയിച്ചിരിക്കുന്നത്.

അതെ സമയം സംഭവവുമായി ബന്ധപ്പെട്ട് കാവ്യ മാധവന്‍ അന്വഷണ പരിധിയിലാണെന്നു പോലീസ് വ്യക്തമാക്കി. കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഉച്ചക്ക് ശേഷം വിധി പറയും. സംഭവത്തില്‍ കാവ്യക്കുള്ള പങ്ക് അന്വഷിച്ചു വരികയാണെന്നും നിലവില്‍ കാവ്യ പ്രതി പട്ടികയില്ലെന്നും,അന്വഷണത്തിനു ശേഷം മാത്രമേ പ്രതി ചേര്‍ക്കണമോ എന്ന കാര്യം വ്യക്തമാകൂ എന്നുമാണ് കോടതില്‍ പോലീസ് അറിയിക്കുക.

സംഭവത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന സംവിധായകന്‍ നാദിര്‍ ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെയാകും വിധി പറയുക. നേരത്തെ വിധി ഇന്നുണ്ടാകുമെന്നു അറിയിച്ചിരുന്നു.