അവസാന ഇന്ത്യന്‍ പ്രതീക്ഷയായ ശ്രീകാന്തും ജപ്പാന്‍ ഓപ്പണില്‍ നിന്ന് പുറത്ത്
ജപ്പാന്‍ ഓപ്പണ്‍ സീരിസിലെ അവസാന ഇന്ത്യന്‍ പ്രതീക്ഷയായ കെ.ശ്രീകാന്തും ക്വര്‍ട്ടറില്‍ പോരാട്ടമവസാനിപ്പിച്ചു. ക്വര്‍ട്ടര്‍ മത്സരത്തില്‍ ലോക ചാമ്പ്യന്‍ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സനാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ശ്രീകാന്തിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-17, 21-17.
ക്വര്‍ട്ടര്‍ ജയത്തോടെ അക്‌സെല്‍സന്‍ സെമി ഫൈനലില്‍ കടന്നു. ഹോങ്കോങ്ങിന്റെ ഹു യുനിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ശ്രീകാന്ത് ക്വാട്ടറിലെത്തിയത്. ഇന്ത്യന്‍ പ്രതീക്ഷകളായ പിവി സിന്ധുവും സൈന നെഹ്വാളും ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സിരീസില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു.